*അധ്യാപകൻ* *ക്ലാസ്സിലെത്തിയത്* *അഞ്ഞൂറ് രൂപയുടെ നോട്ട്* *ഉയർത്തിപ്പിടിച്ചായിരുന്നു.*
*നോട്ട് ആർക്കുവേണമെന്ന്* *ചോദിച്ചപ്പോൾ , കുട്ടികൾ* ഒരേ *സ്വരത്തിൽ* വിളിച്ചുപറഞ്ഞു;
*'എനിക്ക് വേണം, എനിക്ക്* വേണം'.
അധ്യാപകൻ നോട്ട് കയ്യിലിട്ട് ചുരുട്ടി.
*ആകെ ചുളിഞ്ഞുപോയ നോട്ട് ഉയർത്തിപ്പിടിച്ച്* പിന്നെയും ചോദിച്ചു;
*'ഇനിയാർക്ക് വേണം ഈ* നോട്ട് ?'
*അപ്പോഴും ഒരേ* സ്വരത്തിൽ അതേ മറുപടി; 'എനിക്ക്.. എനിക്ക്'
നോട്ട് താഴെയിട്ട് പൊടിയിൽ പുരട്ടി,
നിലത്തിട്ട് ചവിട്ടി. ആകെ മുഷിഞ്ഞിട്ടും
ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന് ഒരു കുറവുമില്ല.
*അതിന്റെ കാരണം* ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു;
*'മുഷിഞ്ഞാലും ആ* രൂപയ്‌ക്ക് മൂല്യം കുറയുന്നില്ലല്ലോ..'
*അധ്യാപകൻ ജീവിതപാഠം* പകർന്നു;
'ഈ രൂപയോട് പുലർത്തുന്ന സ്നേഹം നിങ്ങൾ നിങ്ങളോടും നിങ്ങളുടെ ജീവിതത്തോടും പുലർത്തണം.
*ചിലപ്പോൾ മണ്ണ്* പുരണ്ടേക്കാം, അഴുക്കായേക്കാം, വേദനിച്ചേക്കാം, വലിച്ചെറിയപ്പെട്ടേക്കാം.
*അപ്പോളും* നിങ്ങളോർക്കണം,ജീവിതത്തിന് വലിയ മൂല്യമുണ്ടെന്ന്. ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ *സ്നേഹിച്ചുകൊണ്ടേയിരിക്കണം* .
വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക് വേണം.
*പണവും പ്രതാപവും സൗന്ദര്യവും എല്ലാം* ഉണ്ടാകുമ്പോൾ സ്നേഹിക്കാനും വിശേഷമറിയാനും എല്ലാവരുമുണ്ടാകും.
*ഇതിനൊക്കെ അല്പം* കുറവ് വരുമ്പോൾ മതാപിതാക്കളിൽ നിന്നും *സഹോദരങ്ങളിൽ നിന്നും എന്തിനേറെ സ്വന്തം ഇണയിൽ നിന്നു പോലും ഒരു നല്ല പെരുമാറ്റത്തിന് നിങ്ങൾ കൊതിച്ചു പോകും*
അപ്പോഴും നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നാളെകൾ നിങ്ങളുടേതാണ്.
*സ്വയം കുറ്റപ്പെടുത്തരുത്,* നിരാശപ്പെടുകയുമരുത്,
*ഏതൊരു* *പ്രതിസന്ധിയെയും* *നിങ്ങൾ പോസിറ്റീവായി* *സമീപിക്കുന്നുവെങ്കിൽ*
*അതിൽ നിന്നും കിട്ടുന്ന* *പാഠം നാളേക്ക്* *നിങ്ങൾക്കൊരു* *നിധിയാണെന്ന് ഉറപ്പിച്ചു കൊള്ളുക.
No comments:
Post a Comment