സഭയിൽ നിങ്ങൾക്ക് അനിഷ്ടത വരുമ്പോൾ ....ഗായക സംഘത്തിൽ നിന്നും പിന്മാറുന്നു, സഭയുടെ പ്രവർത്ഥനങ്ങളിൽ സജീവമല്ലാതാകുക, ഉത്തരവാദിത്തങ്ങളോട് കൂറ്പുലർത്താതിരിക്കുക, ആശംസകൾ നിർത്തുക, മുഖം വീർപ്പിച്ച് നീരസം പ്രകടിപ്പിക്കുക, ആരാധനക്കു മുമ്പും പിമ്പും ഹാൾ ക്രമീകരിച്ചിരുന്നത് നിർത്തി മറ്റുള്ളവർ ചെയ്യുന്നത് നോക്കി നിൽക്കുക, ആരാധനക്ക് സംബന്ധിക്കാതിരിക്കാൻ നിസാരമായ ഒഴിവുകഴിവുകൾ, മറ്റുള്ളവരുടെ രീതി ഇഷ്ടപെടാതിരിക്കുക, ദൈവദാസൻമാരെ വിമർശിക്കുക, പ്രസംഗങ്ങൾ എനിക്കിട്ട് എന്ന തോന്നൽ, ഞാൻ ആരാധനയിൽ എന്തുകൊണ്ട് വന്നില്ല എന്ന് ആരും അന്വേഷിച്ചില്ല എന്ന ചിന്ത, സുഖമില്ലാതിരുന്നുട്ടും ആരും സന്ദർശിച്ചില്ല, തുടങ്ങിയവ മനസ്സിൽ കുത്തിനിറച്ച് ...സഭയുടെ ആദ്യസ്‌നേഹം പോയി ...പഴയ സന്തോഷം ഇല്ല...എന്നുള്ള അഭിപ്രായങ്ങളുടെ കലവറയാണ് താങ്കൾ എങ്കിൽ ....
ദയവായി ക്ഷമിക്കുക താങ്കൾ ആണ് മാറേണ്ടത് ...അതെ മാറുവാൻ ഒത്തിരിയുണ്ട് ..താങ്കളുടെ മനോഭാവം മാറണം .
താങ്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും മേൽ ഉദ്ധ്യോഗസ്ഥരിൽനിന്നും എത്രയോ തവണ താങ്കൾ ശകാരം കേട്ടിരിക്കുന്നു. സഹപ്രവർത്തകർ എതിരായി പ്രവർത്തിച്ചു , കളിയാക്കി, വേദനിപ്പിച്ചു , കണ്ടില്ലെന്നു നടിച്ചു....എന്നിട്ടും താങ്കൾ ജോലി നിർത്തിയില്ല ...കാരണം പണം , പണത്തിനായി എല്ലാം സഹിക്കും.
താങ്കൾ രോഗിയായപ്പോൾ ഓഫീസിൽ നിന്നും ഒരു കാൾ ഇങ്ങോട്ട് പ്രതീക്ഷിക്കാതെ അങ്ങോട്ട് വിളിച്ച് അവസ്ഥ ബോദ്ധ്യപ്പെടുത്തും. അവർ താങ്കളുടെ അവസ്ഥയെ പറ്റി അന്വേഷിച്ചില്ലെങ്കിലും ..അവർ സന്ദർശിച്ചില്ലെങ്കിലും പരാതിയില്ല ...പരാതിപ്പെട്ടാൽ ജോലി പോകും
താങ്കൾ ഒരു വിദ്ധ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ ...ടീച്ചറും സുഹൃത്തുകളും വേദനിപ്പിച്ച എത്രയോഅവസരങ്ങൾ ഉണ്ടായിട്ടും സ്‌കൂളിൽ പോക്ക് നിർത്തിയില്ല ...കാരണം ഹാജർ കുറഞ്ഞാൽ തോറ്റുപോകും .
നിങ്ങളുടെ സുഹ്രുത്തുക്കൾക്കായി ഏറ്റവും മുന്തിയ സമ്മാനവും ഭക്ഷണവും കൊടുത്ത് താങ്കളുടെ നിലാവാരം കാണിക്കും ..ദൈവത്തിനോ ഏറ്റവും ചെറുത്.
ജീവിത തിരക്കുകൾ എത്ര വർദ്ധിച്ച വ്യക്തി ആണെങ്കിലും വിമാന യാത്രക്കായി വൈകി എത്താറില്ല , ജോലി സ്ഥലത്ത് വൈകി എത്താറില്ല, കുഞ്ഞുങ്ങളെ സ്‌കൂളിൽ വൈകി അയക്കാറില്ല, പണത്തിനായി ഭൗതികനേട്ടങ്ങൾക്കായി അഹോരാത്രം അദ്ധ്യാനിക്കും, ഒരു ടൂർ പോകാൻ ഉത്സാഹം കുറക്കാറില്ല, പക്ഷേ ദൈവീക കാര്യങ്ങൾക്കായി , ആരാധനക്കായി താങ്കളുടെ ഉത്സാഹം ഒരുക്കം , സമയ ക്ലിപ്തത എവിടെ ....? നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത് ...സകലവും അറിയുന്നവന്റെ മുമ്പിലോ....
താങ്കളെ കുറ്റപ്പെടുത്തുന്നില്ല .. ഒരു പക്ഷേ ദൈവത്തെ പറ്റിയും ദൈവ സഭയെ പറ്റിയുമുള്ള താങ്കളുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാവാം. സഭ താങ്കളെ പ്രസാദിപ്പിക്കുവാനുള്ള ഇടമല്ല , ദൈവത്തിനെ പ്രസാദിപ്പിക്കുവാനുള്ള ഇടമാണ്. .
സഭയെ പറ്റി നാം അറിയണം
ഉല്പത്തി 28:17
അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു.
സഭ : ദൈവത്തിന്റെ ഭവനം
സഭ : സ്വർഗ്ഗത്തിന്റെ വാതിൽ
നമ്മുക്ക് ദൈവത്തെ ഭയത്തോടും ബഹുമാനത്തോടും സേവിക്കാം , മനുഷ്യനെയല്ല ദൈവത്തെ അത്രേ പ്രസാദിപ്പിക്കേണ്ടത് .
ദൈവം നമ്മെ വീക്ഷിക്കുന്നു ... നമ്മുക്ക് മാറ്റാം നമ്മുടെ മനോഭാവം .
No comments:
Post a Comment