മറ്റൊരാളോട് വെറുപ്പ് തോന്നി തുടങ്ങിയാൽ,
മനസ്സ് ജീർണിച്ചു കൊണ്ടേയിരിക്കും.
മറ്റൊരാളോട് പക തോന്നി തുടങ്ങിയാൽ,
മനസ്സമാധാനം നഷ്ടപ്പെട്ടു കൊണ്ടേയിരിക്കും.
മറ്റൊരാളോട് അസൂയ തോന്നി തുടങ്ങിയാൽ,
ഉറക്കം കുറഞ്ഞു കൊണ്ടേയിരിക്കും.
ഹൃദയത്തിൽ ആരോടെങ്കിലും വെറുപ്പ് വരുന്നതോടെ സ്വയം നശിച്ചുതുടങ്ങും.
ഒരു നിമിഷത്തേക്ക് പോലും ഒരാളോടും
പക തോന്നാതെ വെറുപ്പ് തോന്നാതെ അസൂയ തോന്നാതെ ജീവിക്കാനാവണം.
മറ്റുള്ളവരിലെ നന്മകൾ കണ്ടെത്തുന്നത് ശീലിച്ചാൽ നമ്മളിൽ നന്മകൾ നിറയും.
മറ്റുള്ളവരിലെ തിന്മകൾ കണ്ടത്തുന്നത് ശീലിച്ചാൽ നമ്മളിൽ തിന്മകൾ നിറയും.
കട്ടിയുള്ള പുറംതോട് പൊട്ടിച്ചാണ് ഒരു വിത്ത് മുള പൊട്ടുന്നത്,
കനമുള്ള മണ്ണിനെ തുരന്നാണത് അത് തൈ ആവുന്നത്,
കീടങ്ങളേയും പ്രതിബദ്ധങ്ങളെയും അതിജീവിച്ചാണത് ചെടിയാവുന്നത്,
കാറ്റിലും മഴയിലും ആടിയുലഞ്ഞ് അത് വൃക്ഷമാകും.
ഒടുവിൽ പൂക്കുമ്പോഴും കായ്ക്കുമ്പോഴും മാത്രമാണ് പലരും അതിനെ തിരിഞ്ഞുനോക്കുന്നത്.
അപ്പോഴും കല്ലെറിയാൻ ആളുണ്ടാവും,
പക്ഷേ എറിയുന്നത് ആ വൃക്ഷത്തണലിൽ നിന്നാണെന്നത് പോലും പലരും ഓർക്കില്ല,
മറ്റുള്ളവരുടെ അവകാശങ്ങളേയും അംഗീകരിക്കുക,
സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകളും ബാധ്യതകളും നിർവ്വഹിക്കുക,
എല്ലാം കാണുക, എല്ലാം കേൾക്കുക, നല്ലതിനെ പിൻപറ്റുക.
No comments:
Post a Comment