Monday, 8 October 2018

കൊട്ടാരമായാലും വിട്ടേ മതിയാകൂ

വർഷങ്ങൾക്കു മുമ്പ് സാധു കൊച്ചു കുഞ്ഞ് ഉദ്ദേശിയെ സർ.സി.പിയുടെ കാലത്ത് സുവിശേഷം പ്രസംഗിച്ചതിന് ജയിലിൽ അടച്ചു,.ജയിലിൽ വെച്ച് ഇപ്രകാരം പാടി
    വണ്ണം പെരുത്താലും മണ്ണിനിരയാക്കും
      കണ്ണിന്റെ ഭംഗിയും മായമായ
      അയ്യോ അയ്യോ എന്നുള്ള അന്ത്യ സ്വരം               
       കേൾക്കിൽ                                          
       അയ്യോ എനിക്കൊന്നും വേണ്ട പാരിൽ.....

ജയിലും കൊട്ടാരവും ആരവാരവും ഒക്കെ കണ്ടപ്പോൾ താൻ വീണ്ടും പാടി..........
        കൊട്ടാരമായാലും വിട്ടേ മതിയാകൂ    
       കോട്ടയക്കകത്തേക്കും മൃത്യു ചെല്ലും

തമ്പുരാട്ടി അമ്മ ഇത് കേട്ട് കൊണ്ട് അല്പനേരം നിന്നു.ആരാണ് ഈ പാട്ട് പാടിയതെന്ന് അന്വേഷിച്ചു, ഉപദേശിയെ വിളിപ്പിച്ചു. നിങ്ങൾ എങ്ങനെയാണ് ഇവിടെ വന്നതെന്ന് ചോദിച്ചു. സുവിശേഷം പ്രസംഗിച്ചതിന് ജയിലിൽ പിടിച്ചിട്ടിരിക്കുകയാണെന്ന് മറുപടി പറഞ്ഞു, താങ്കളാണോ ഈ പാട്ട് പാടിയതെന്ന് ചോദിച്ചു. അതെ ഞാൻ ജയിലിൽ കിടന്ന് എഴുതിയതാണ് എന്ന് പറഞ്ഞു, ഉടനേ സർ സി.പിയെ വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ഈ ഭക്തനായ മനുഷ്യനെ ഇറക്കിവിടുവാൻ പറഞ്ഞു. മാത്രമല്ല ഇദ്ദേഹത്തെ ഇത്രയും ദിവസം ജയിലിൽ ഇട്ടതിന് പ്രായിശ്ചിത്തമായി തിരുവനന്തപുരത്ത് പത്ത് ഏക്കർ സ്ഥലം നൽകുവാൻ കല്പിച്ചു, ഉടനെ ഉപദേശി ഇപ്രകാരം മറുപടി പറഞ്ഞു. എനിക്കു തരുമെന്ന് പറഞ്ഞിരിക്കുന്ന പത്ത് ഏക്കർ ഭൂമിയും വീടും സ്ഥലം ഇല്ലാത്ത പത്ത് പേർക്ക് നൽകിയിരിക്കുന്നു, ഇതാണ് ഭക്തന്റെ തത്ത്വം .

    അയ്യോ എനിക്കൊന്നും വേണ്ട പാരിൽ എന്ന് പാടിയ ഉപദേശിക്ക് പത്ത് ഏക്കർ വേണ്ട, തേജസിന്റ പ്രത്യക്ഷതയിലെ ഉല്ലാസം കാംക്ഷിക്കുന്നവർക്ക് ഇവിടെ കുറേ ഏക്കർ എന്തിനാണ്, ഇന്നത്തെ ഉപദേശിമാരായിരുന്നെങ്കിൽ ഇപ്രകാരം പറയുമായിരുന്നു. " സുവിശേഷം നിമിത്തം ഞാൻ ജയിലിലായി, ഇപ്പോൾ ദൈവം അനന്തപുരിയിൽ പത്ത് ഏക്കർ ഭൂമി നൽകി "

( WhatsApp -ൽ കിട്ടിയത്)

No comments:

Post a Comment