Wednesday, 31 October 2018

നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം .

രാവിലെ സ്ക്കൂളിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു .

*" ഈ സ്ക്കൂളിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം  മരണമടഞ്ഞു . മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട് . ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു ."*

തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ  ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവരെല്ലാം ആകാംഷഭരിതരായി .

*" എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം" -* അവരുടെ മനസ്സ്
അറിയാതെ പറഞ്ഞു .

അധ്യാപകർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക്  നോക്കിയ അവർ അത്ഭുതസ്തബ്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി ..... !
അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച ..... !

ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും *തങ്ങളുടെ പ്രതിബിംബം* ദർശിച്ചു .

കണ്ണാടിക്കരികിലെ കുറിപ്പ്  ഇപ്രകാരമായിരുന്നു .

*"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയൂ .... !*
*ആ വ്യക്തി നീ തന്നെയാണ് .... !*
*നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും , സ്വപ്നങ്ങളെയും , സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് .... !"*

നിങ്ങളുടെ H M -  മാറിയതുകൊണ്ടോ സുഹൃത്തക്കളോ , സ്ക്കൂളോ മാറിയതുകൊണ്ടോ
നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം .

*അത് നിന്നിൽ തുടങ്ങണം .*

*അത് ഇന്നു തന്നെ ആരംഭിക്കണം .*

*അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം .... !*

*നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം .... !*

*ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ ജീവിതത്തിൽ മാറ്റം വരുന്നില്ല ...... ! നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കൂ .... !*

ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ ജീവൻ അവിടെ പൊലിയുന്നു .
നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത്  ജീവന്റെ ആരംഭമാണ് ..... !

*മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത് ..... !*

*മാറ്റം നിങ്ങളിൽ നിന്നാകട്ടെ .... !*
*അത് ഇന്നു  തന്നെയാകട്ടെ .......*

നിങ്ങളുടെ ജീവിതത്തെ നിങ്ങൾ *സ്നേഹിച്ചുകൊണ്ടേയിരിക്കണം

*അധ്യാപകൻ* *ക്ലാസ്സിലെത്തിയത്‌* *അഞ്ഞൂറ് രൂപയുടെ നോട്ട്‌* *ഉയർത്തിപ്പിടിച്ചായിരുന്നു.*

*നോട്ട്‌ ആർക്കുവേണമെന്ന്* *ചോദിച്ചപ്പോൾ , കുട്ടികൾ* ഒരേ *സ്വരത്തിൽ* വിളിച്ചുപറഞ്ഞു;

*'എനിക്ക്‌ വേണം, എനിക്ക്‌* വേണം'.

അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി.
*ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌* പിന്നെയും ചോദിച്ചു;

*'ഇനിയാർക്ക്‌ വേണം ഈ* നോട്ട്‌ ?'

*അപ്പോഴും ഒരേ* സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌.. എനിക്ക്‌'

നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,
നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും
ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല.

*അതിന്റെ കാരണം* ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു;

*'മുഷിഞ്ഞാലും ആ* രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'

*അധ്യാപകൻ‌ ജീവിതപാഠം* പകർന്നു;

'ഈ രൂപയോട്‌  പുലർത്തുന്ന സ്നേഹം നിങ്ങൾ നിങ്ങളോടും നിങ്ങളുടെ ജീവിതത്തോടും പുലർത്തണം.

*ചിലപ്പോൾ മണ്ണ്‌* പുരണ്ടേക്കാം, അഴുക്കായേക്കാം, വേദനിച്ചേക്കാം, വലിച്ചെറിയപ്പെട്ടേക്കാം.

*അപ്പോളും* നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്. ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ *സ്നേഹിച്ചുകൊണ്ടേയിരിക്കണം* .

വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം.

*പണവും പ്രതാപവും സൗന്ദര്യവും എല്ലാം* ഉണ്ടാകുമ്പോൾ സ്നേഹിക്കാനും വിശേഷമറിയാനും എല്ലാവരുമുണ്ടാകും.

*ഇതിനൊക്കെ അല്പം* കുറവ് വരുമ്പോൾ മതാപിതാക്കളിൽ നിന്നും *സഹോദരങ്ങളിൽ നിന്നും എന്തിനേറെ സ്വന്തം ഇണയിൽ നിന്നു പോലും ഒരു നല്ല പെരുമാറ്റത്തിന് നിങ്ങൾ കൊതിച്ചു പോകും*

അപ്പോഴും നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നാളെകൾ നിങ്ങളുടേതാണ്.

*സ്വയം കുറ്റപ്പെടുത്തരുത്,* നിരാശപ്പെടുകയുമരുത്,
*ഏതൊരു* *പ്രതിസന്ധിയെയും* *നിങ്ങൾ പോസിറ്റീവായി* *സമീപിക്കുന്നുവെങ്കിൽ*
*അതിൽ നിന്നും കിട്ടുന്ന* *പാഠം നാളേക്ക്* *നിങ്ങൾക്കൊരു* *നിധിയാണെന്ന് ഉറപ്പിച്ചു കൊള്ളുക.

I LOVE THIS. Interesting meaning of *GOOD MORNING*


*🌷GOOD MORNING🌷*

*G - Get up*  
          Romans 13:11
*O - Open your heart*
           Ephesians 3:17
*O - Open your mind*
           Romans 12:2
*D - Dedicate your day to God*
          Colossians 1:18

*M - Meditate on God's*
       *word.* 
            Joshua 1:8
*O - Optimise your faith*
       *and hope.*
            Romans 5:2
*R - Rebuke all evils.*
           Proverbs 27:5
*N - Never doubt God's*
       *love.* 
           Mathew 21:21
*I -   Inspire some one*
           Job 32:8
*N -  Nothing should* 
         *scare.*
           Psalms 27:1
*G -  Go out with Joy.*
           John 16:24

_So I say GOOD MORNING._

മറ്റുള്ളവരുടെ തെറ്റുകളിലേക്ക് എത്തി നോക്കും മുമ്പ്


🤒 #രോഗം- മറ്റുള്ളവർക്ക് വന്നാൽ പാപത്തിന്റെ ഫലം, നമുക്ക് വന്നാൽ സാത്താന്റെ പോരാട്ടം..

😭 #പ്രതീക്കൂലങ്ങൾ - മറ്റുള്ളവർക്ക് വന്നാൽ ദൈവകോപം, നമുക്ക് വന്നാൽ ദൈവവുമായി ബന്ധമുള്ളത് കൊണ്ട്..

😵 #കഷ്ടത- മറ്റുള്ളവർക്ക് വന്നാൽ പിന്മാറ്റം, നമുക്ക് വന്നാൽ പരീക്ഷണം..

⚰ #മരണം - മറ്റുള്ള ഭവനത്തിൽ നടന്നാൽ ദൈവ ശിക്ഷ, നമ്മുടെ ഭവനത്തിൽ വന്നാൽ ദൈവഹിതം..

💏 #കുടുബതകർച്ച- മറ്റുള്ളവർക്ക് വന്നാൽ പ്രാർത്ഥനാ കുറവ്, നമുക്ക് നേരിട്ടാൽ സാത്താന്യ വെല്ലുവിളി..

⚔ #ഉപദ്രവം - മറ്റുള്ളവർക്ക് വന്നാൽ ഞ കയ്യിലിരിപ്പ്, നമുക്ക് നേരിട്ടാൽ ദൈവനാമം നിമിത്തം..

🤦‍♀ #നിരാശ - മറ്റുള്ളവർക്ക് വന്നാൽ വിശ്വാസക്കുറവ്, നമുക്ക് വന്നാൽ അനുഗ്രഹത്തിന്റെ മുന്നോടി..

👎 #തോൽവി - മറ്റുള്ളവർക്ക് വന്നാൽ അഹങ്കാരത്തിന്റെ ഫലം, നമുക്ക് നേരിട്ടാൽ വിജയത്തിന്റെ മുന്നോടി..

🥇 #വിജയം- മറ്റുള്ളവർക്ക് ഉണ്ടായാൽ എങ്ങനെയോ ഒപ്പിച്ചത്, നമുക്കുണ്ടായാൽ പ്രാർത്ഥനയുടെ ഫലം..

💵 #സമ്പത്ത്- മറ്റുള്ളവർക്ക് ലഭിച്ചാൽ സാത്താൻ കൊടുത്തത്, നമുക്ക് കിട്ടിയാൽ ദൈവം അനുഗ്രഹിച്ചത്..

🗣 #ശുശ്രൂഷാ പരാജയം- മറ്റുള്ളവർക്ക് സംഭവിച്ചാൽ ശുശ്രൂഷകന്റെ കുറവ്, നമുക്ക് സംഭവിച്ചാൽ ശുശ്രൂഷിച്ചടുത്തെ കുറവു കൾ..

🍽 #പട്ടിണി- മറ്റുള്ളവർക്ക് വന്നാൽ അഹങ്കരിക്കാതിരിക്കാൻ, നമുക്ക് വന്നാൽ നിൽക്കുമോ എന്നറിയാനുള്ള പരീക്ഷണം..

😷 #തീരാ രോഗം- മറ്റുള്ളവർക്ക് വന്നാൽ ക്രമപ്പെടാനുള്ള ശിക്ഷ. നമുക്ക് വന്നാൽ പൗലോസിന്റേതുപോലുള്ള ശൂലം

💀 #പാപം- മറ്റുള്ളവർ ചെയ്താൽ ദൈവത്തോട് നന്ദിയില്ലാത്തവർ. നാം ചെയ്താൽ ബലഹീനത

ഈ വിധ ചിന്തകൾ നമ്മുടെ അനുഗ്രഹത്തിനു തടസ്സമായി നിൽക്കുന്നു. സഹോദരനെ വിധിക്കാൻ നീ ആര്...? നാം നമ്മെത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല... നാം ശരിയല്ലെന്നു ചിന്തിക്കുന്ന പലരും ദൈവവുമായി അടുത്ത ബന്ധമുള്ളവരായിരിക്കും...
മറ്റുള്ളവരുടെ തെറ്റുകളിലേക്ക് എത്തി നോക്കും മുമ്പ് നമ്മുടെ സ്വയം തെറ്റുകൾ കണ്ട് പിടിച്ച് തിരുത്തുക.

ഞാൻ ആരാണ് എന്ന് എനിയ്ക്കറിയാ മായിരുന്നു

*"ജ്യേഷ്ഠൻ വീട്ടുമുറ്റത്ത് ഒരു മരത്തൈ കൊണ്ടു നട്ടു... മുട്ടപ്പഴം ആണെന്നു പറഞ്ഞാണ് തൈ വെച്ചത്....അല്പം വളർച്ച യായപ്പോൾ അമ്മ പറഞ്ഞു: ഇത് മുട്ടപ്പഴമല്ല, ഇല കണ്ടിട്ട് റമ്പുട്ടാൻ ആണെന്ന് തോന്നു ന്നു....  ചേച്ചി പറഞ്ഞു അത് സബർ ജല്ലി ആണെന്ന്....*
       *എന്നാൽ ഞാൻ മരത്തെ ആകെ അടി മുടി നോക്കി. ഒരിലയെടുത്ത് ചവച്ചു നോക്കി.  ...* *വല്ലാത്തൊരു ചവർപ്പ്....!* *"ഇതൊരു പാഴ്മരമാണ്, ഇതിൽ കായ്കൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല,* *അതിനാൽ വെട്ടിക്കളഞ്ഞേക്കാം..."*
       *എന്തായാലും ചാച്ചന്റെ അഭിപ്രായം എന്തുമരമായാലും അവിടെ നിൽക്കട്ടെ എന്നതായിരുന്നു..... ഏതായാലും അത്രയൊ ക്കെ പറഞ്ഞതല്ലേ മരത്തിന് വല്ല മാറ്റവു മുണ്ടോ എന്നു ഞാൻ അടുത്ത ദിവസം ചെന്നു നോക്കി....അതിന് ഒരു വാട്ടവുമില്ല .. .മാത്രമല്ല, പുതിയ ചില ചില്ലകൾ കൂടി പുറത്തേയ്ക്കു വന്നതല്ലാതെ മരത്തിന് ഒരു കുലുക്കവുമില്ല....*
         *അങ്ങനെ ചില നാളുകൾ പിന്നിട്ടു..... മരത്തിന് അല്പം വലുപ്പം വെച്ചതോടെ രാത്രി യിൽ പക്ഷികൾ ചേക്കേറാൻ തുടങ്ങി.... പകൽ നല്ല വെയിലുള്ളപ്പോൾ ഞാൻ അതിന്റെ ചുവട്ടിൽ കട്ടിൽ കൊണ്ടു വന്നിട്ട് ഇളം കാറ്റേറ്റ് ഉറങ്ങുന്നതും പതിവായി....*
        *ചില വർഷങ്ങൾ കടന്നു പോയി.....ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു: "ദേ നമ്മുടെ മരം കായ്ച്ചു. "എന്തോ കായ്കൾ അതിന്റെ ചില്ലകളിൽ തൂങ്ങി നിൽക്കുന്നു... എന്നിട്ടും അതെന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല...* *കാത്തിരിപ്പിനൊടുവിൽ കായ്കൾ പഴുത്തു ....പറിച്ചെടുത്തു കഴിച്ചു നോക്കി....രുചികരമായ "പനിനീർ ചാമ്പക്ക... "*
          *ആരും കാണാതെ ഞാൻ അടുത്ത ദിവസം മരത്തോട് ചോദിച്ചു....ഞങ്ങൾ അത്രയൊക്കെ പറഞ്ഞിട്ടും നീ വീണു പോകാ തിരുന്നതെന്തുകൊണ്ടാണ്? അതിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി...*
       *' ഞാൻ ആരാണ് എന്ന് എനിയ്ക്കറിയാ മായിരുന്നു...... നിങ്ങളുടെ വാക്കുകൾ എന്റെ വളർച്ചയ്ക്ക് തടസ്സമായതേയില്ല.....*
       *എന്നാൽ നിങ്ങൾ അറിയാതെ എന്റെ ഇലകൾ സൂര്യപ്രകാശം സ്വീകരിച്ചു..... വേരുകൾ വളവും വെള്ളവും വലിച്ചെടുത്തു....എനിയ് ക്കാവശ്യം അതായിരുന്നു..... നിങ്ങൾ എന്നെ വിമർശിച്ചപ്പോഴും വെട്ടിക്കളയാൻ പറഞ്ഞ പ്പൊഴും ഞാൻ തണൽ തന്നതോർമയില്ലേ?*
       *ചില പക്ഷികൾക്കെങ്കിലും അഭയം നൽകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിയ്ക്കുന്നു.... ഞാൻ ആരാണ് എന്ന് തെളിയിയ്ക്കാൻ അന്നെനിയ്ക്ക് കഴിയില്ലായിരുന്നു......... ഒടുവിൽ എന്റെ ഫലം പുറപ്പെടുന്നതു വരെ ഞാൻ കാത്തിരുന്നു."...*
       *പ്രിയ സുഹൃത്തേ.... നിന്നെക്കുറിച്ച് ആരും എന്തും പറയട്ടെ.... !! മുഖം വാടേണ്ട,മറുപടി പറയാനും പോകേണ്ട....*
       *അവർ വിമർശിയ്ക്കുമ്പോഴും  കുലുങ്ങരുത്.....*
      *വീണുപോകരുത് ....*
     *മറിച്ച് അവർക്കായ് തണലേകുക.....*
     *സഹായഹസ്തം നീട്ടുക....*
     *ഒടുവിൽ നിന്റെ ഫലത്തിലൂടെ,*
     *പ്രവൃത്തിയിലൂടെ, അത് വെളിപ്പെടുമ്പോൾ നിന്നെ പരിഹസിച്ചവർ അവരുടെ വാക്കുകൾ തിരുത്തുന്ന  കാലം വരും....!*
      *" നീ ആരെന്ന് നിനക്കറിയുന്നിടത്തോളം നിശബ്ദനായിരിയ്ക്കുക..... നാളെയുടെ നാൾ നിന്നെ നിന്ദിച്ചവർ നിന്നിൽ നിന്നും നന്മയനുഭവിയ്ക്കുന്ന  ദിനമുണ്ട്'........* *അതിനായി കാത്തിരിയ്ക്കുക."*

Sunday, 28 October 2018

സഭയല്ല....നാം ....നമ്മുടെ മനോഭാവം മാറണം

സഭയിൽ നിങ്ങൾക്ക്  അനിഷ്ടത വരുമ്പോൾ ....ഗായക സംഘത്തിൽ നിന്നും പിന്മാറുന്നു, സഭയുടെ പ്രവർത്ഥനങ്ങളിൽ സജീവമല്ലാതാകുക, ഉത്തരവാദിത്തങ്ങളോട് കൂറ്പുലർത്താതിരിക്കുക, ആശംസകൾ നിർത്തുക,  മുഖം വീർപ്പിച്ച് നീരസം പ്രകടിപ്പിക്കുക, ആരാധനക്കു മുമ്പും പിമ്പും ഹാൾ ക്രമീകരിച്ചിരുന്നത് നിർത്തി മറ്റുള്ളവർ ചെയ്യുന്നത് നോക്കി നിൽക്കുക, ആരാധനക്ക് സംബന്ധിക്കാതിരിക്കാൻ നിസാരമായ ഒഴിവുകഴിവുകൾ, മറ്റുള്ളവരുടെ രീതി ഇഷ്ടപെടാതിരിക്കുക, ദൈവദാസൻമാരെ വിമർശിക്കുക, പ്രസംഗങ്ങൾ എനിക്കിട്ട് എന്ന തോന്നൽ,  ഞാൻ ആരാധനയിൽ എന്തുകൊണ്ട് വന്നില്ല എന്ന് ആരും അന്വേഷിച്ചില്ല എന്ന ചിന്ത, സുഖമില്ലാതിരുന്നുട്ടും ആരും സന്ദർശിച്ചില്ല, തുടങ്ങിയവ മനസ്സിൽ കുത്തിനിറച്ച് ...സഭയുടെ ആദ്യസ്‌നേഹം പോയി ...പഴയ സന്തോഷം  ഇല്ല...എന്നുള്ള അഭിപ്രായങ്ങളുടെ കലവറയാണ് താങ്കൾ എങ്കിൽ ....

ദയവായി ക്ഷമിക്കുക  താങ്കൾ ആണ് മാറേണ്ടത് ...അതെ മാറുവാൻ ഒത്തിരിയുണ്ട് ..താങ്കളുടെ മനോഭാവം മാറണം .

താങ്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും മേൽ ഉദ്ധ്യോഗസ്ഥരിൽനിന്നും എത്രയോ തവണ താങ്കൾ ശകാരം കേട്ടിരിക്കുന്നു. സഹപ്രവർത്തകർ എതിരായി പ്രവർത്തിച്ചു , കളിയാക്കി, വേദനിപ്പിച്ചു , കണ്ടില്ലെന്നു നടിച്ചു....എന്നിട്ടും താങ്കൾ ജോലി നിർത്തിയില്ല ...കാരണം പണം , പണത്തിനായി എല്ലാം സഹിക്കും.

താങ്കൾ രോഗിയായപ്പോൾ  ഓഫീസിൽ നിന്നും ഒരു കാൾ ഇങ്ങോട്ട് പ്രതീക്ഷിക്കാതെ അങ്ങോട്ട് വിളിച്ച് അവസ്ഥ ബോദ്ധ്യപ്പെടുത്തും. അവർ  താങ്കളുടെ അവസ്ഥയെ പറ്റി അന്വേഷിച്ചില്ലെങ്കിലും ..അവർ സന്ദർശിച്ചില്ലെങ്കിലും പരാതിയില്ല ...പരാതിപ്പെട്ടാൽ ജോലി പോകും

താങ്കൾ ഒരു വിദ്ധ്യാർത്ഥി ആയിരുന്ന കാലഘട്ടത്തിൽ ...ടീച്ചറും സുഹൃത്തുകളും വേദനിപ്പിച്ച എത്രയോഅവസരങ്ങൾ ഉണ്ടായിട്ടും സ്‌കൂളിൽ പോക്ക് നിർത്തിയില്ല ...കാരണം ഹാജർ കുറഞ്ഞാൽ തോറ്റുപോകും .

നിങ്ങളുടെ സുഹ്രുത്തുക്കൾക്കായി ഏറ്റവും മുന്തിയ സമ്മാനവും ഭക്ഷണവും കൊടുത്ത് താങ്കളുടെ നിലാവാരം കാണിക്കും ..ദൈവത്തിനോ ഏറ്റവും ചെറുത്.

ജീവിത തിരക്കുകൾ എത്ര വർദ്ധിച്ച വ്യക്തി ആണെങ്കിലും വിമാന യാത്രക്കായി വൈകി എത്താറില്ല , ജോലി സ്ഥലത്ത് വൈകി എത്താറില്ല, കുഞ്ഞുങ്ങളെ   സ്‌കൂളിൽ വൈകി അയക്കാറില്ല, പണത്തിനായി ഭൗതികനേട്ടങ്ങൾക്കായി അഹോരാത്രം അദ്ധ്യാനിക്കും,  ഒരു ടൂർ പോകാൻ ഉത്സാഹം കുറക്കാറില്ല,  പക്ഷേ ദൈവീക കാര്യങ്ങൾക്കായി , ആരാധനക്കായി താങ്കളുടെ ഉത്സാഹം ഒരുക്കം , സമയ ക്ലിപ്തത എവിടെ ....?  നിങ്ങൾ ആരെയാണ് കബളിപ്പിക്കുന്നത് ...സകലവും അറിയുന്നവന്റെ മുമ്പിലോ....

താങ്കളെ കുറ്റപ്പെടുത്തുന്നില്ല .. ഒരു പക്ഷേ ദൈവത്തെ പറ്റിയും ദൈവ സഭയെ പറ്റിയുമുള്ള താങ്കളുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാവാം. സഭ താങ്കളെ പ്രസാദിപ്പിക്കുവാനുള്ള ഇടമല്ല , ദൈവത്തിനെ പ്രസാദിപ്പിക്കുവാനുള്ള ഇടമാണ്. .

സഭയെ പറ്റി നാം അറിയണം

ഉല്പത്തി 28:17
അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു. 

സഭ : ദൈവത്തിന്റെ ഭവനം

സഭ : സ്വർഗ്ഗത്തിന്റെ വാതിൽ

നമ്മുക്ക് ദൈവത്തെ ഭയത്തോടും ബഹുമാനത്തോടും സേവിക്കാം , മനുഷ്യനെയല്ല ദൈവത്തെ  അത്രേ പ്രസാദിപ്പിക്കേണ്ടത് .
ദൈവം നമ്മെ വീക്ഷിക്കുന്നു ... നമ്മുക്ക് മാറ്റാം നമ്മുടെ മനോഭാവം .

Friday, 26 October 2018

മന്നാഫ്രൂട്ട് കേക്ക്

*പാചകം ചെയ്യാൻ ആവശ്യമായ സാധനങ്ങൾ*

1. പഴങ്ങൾ ( ഗലാത്യർ 5: 22-23 )
2. പാൽ (1 പത്രോസ് 2:2 ൽ നിന്നും 1 ലിറ്റർ)
3. തേൻ (സങ്കീർത്തനം 19:10 ൽ നിന്നും ആവശ്യാനുസരണം)
4. പ്രത്യാശ ആവശ്യം പോലെ)
5. പ്രാർത്ഥന (അളവ് കൂടുന്തോറും രുചി ഏറുന്നു)
6. വിശുദ്ധി (കേടാകാതിരിക്കുവാൻ പാകത്തിന്)
7. മന്നാ (ഒരു പിടി അലങ്കാരത്തിന്)

*പാകം ചെയ്യുന്ന വിധം*: വിശ്വാസം എന്ന പാത്രത്തിൽ മായം ഇല്ലാത്ത പാൽ ഒഴിച്ച് സ്നേഹമാകുന്ന അടുപ്പിൽവച്ച് പരിശുദ്ധാത്മാവാകുന്ന തീകൊണ്ട് തിളപ്പിക്കണം. പാൽ വെട്ടിത്തിളച്ചു 2 മിനിട്ടു കഴിഞ്ഞു 9 തരത്തിലുള്ള പഴങ്ങൾ കുറേശ്ശെയിട്ട് വ്രവൃത്തിയാകുന്ന തവികൊണ്ട് നന്നായി ഇലക്കുക. ശ്രദ്ധിക്കുക, പഴങ്ങളിൽ ഒന്നുപോലും മറന്നുപോകരുത്, പാപം അടിക്കു പിടിച്ചു കട്ടിയായി പോകാതിരിക്കാൻ തേൻ ആവശ്യാനുസരണം ചേർത്തു ഇളക്കികൊണ്ടിരിക്കണം. പ്രാർത്ഥന ഇടവിടാതെ ചേർത്തുകൊണ്ടിരിക്കണം. പഴങ്ങൾ പാകമായി അതിന്റെ ചാറു ചുറുകുമ്പോൾ പാകത്തിന് പ്രത്യാശ ചേർത്ത് നന്നായി ഇളക്കി അടുപ്പിൽനിന്നും വാങ്ങി വിശുദ്ധി ചേർത്ത് തണുക്കാൻ വെക്കുക. നന്മ ആകുന്ന അപടപ്പുപാത്രം കൊണ്ട് നന്നായി അടച്ച് ജീവിതമാകുന്ന ഫ്രീസറിൽ വെക്കുക, മന്നഫ്രൂട്ട് കേക്ക്' റെഡിയായികഴിഞ്ഞു. തണുത്തയുടൻ വചനമാകുന്ന കത്തികൊണ്ട് ഭംഗിയായി മുറിച്ച് ജീവ അപ്പത്തോടൊപ്പം കുടുംബസമേതം കഴിക്കുക. അടുത്തുള്ളവർക്കും കൂടെ കൊടുക്കുക. ഇത് ദിവസംതോറും കുളിച്ചാൽ ആത്മികമായി നല്ല ഉന്മേഷവും ഉൽസാഹവും ഉയർച്ചയും വർദ്ധിക്കുന്നതാണ്.

*കുറിപ്പ് *: നല്ല മണം കിട്ടുവാൻ ഗിലെയാദിലെ സുഗന്ധതൈലം 2 സ്പൂൺ ചേർക്കുക. ഇതു കഴിക്കുന്നവർ ആജീവനാന്തം കഴിക്കണം. ഇതിനാവശ്യമായ സാധനങ്ങൾ കർത്താവായ യേശുക്രിസ്തു എന്ന സൂപ്പർ മാർക്കറ്റിൽനിന്നും ധാരാളമായി ലഭിക്കുന്നതാണ്

കടപ്പാട്: പ്രവചനശബ്ദം

Sunday, 21 October 2018

കൂടെയുള്ളവരുടെ ചില കുറവുകൾ

ഒരാൾ ഒരു സുന്ദരി പെണ്കുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ, ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു. സൌന്ദര്യം കുറയാൻ തുടങ്ങി. അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു. അയാളുടെ കാഴ്ച നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി. അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു. അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി.
ഒരുനാൾ അവൾ മരണപ്പെട്ടു. അതീവ ദുഃഖിതനായ ഭര്ത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി.
ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക്.. ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി.. ഇനിയെങ്ങനെ... ?
അയാള് മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ. ഞാൻ അഭിനയിക്കുകയായിരുന്നു. എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ, ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക് ആഘാതമാവുക. അവളൊരു നല്ല ഭാര്യയായിരുന്നു. ജീവിതത്തിൽ അവളുടെ സന്തോഷമാണ് ഞാനേറ്റവും ആഗ്രഹിച്ചത്.

ചില സമയത്തു കൂടെയുള്ളവരുടെ ചില കുറവുകൾ കണ്ടില്ലെന്നു നടിക്കുക. അത് ജീവിതത്തിൽ സന്തോഷമേ കൊണ്ട് വരൂ. ഒരു നഷ്ടവും അതുണ്ടാക്കില്ല.

നാവിനു എത്രയോ തവണ പല്ലുകളുടെ കടിയേൽക്കുന്നു. എന്നിട്ടും അവ ഒരുമിച്ച്. അതാണ്‌ വിട്ടുവീഴ്ച.

കണ്ണുകൾ പരസ്പരം കാണുന്നില്ല. എന്നിട്ടും അവ ഒന്നിച്ചു മാത്രം കാഴ്ചകൾ കാണുന്നു, ചിമ്മുന്നു, കരയുന്നു. അതാണ്‌ ഒരുമ.

ഒറ്റയ്ക്ക് എനിക്ക് പറയാം. ഒരുമിച്ച് നമുക്ക് സംസാരിക്കാം.
ഒറ്റയ്ക്ക് എനിക്ക് ആസ്വദിക്കാം. ഒരുമിച്ചാണെങ്കിൽ അത് ആഘോഷമാവും.
അതാണ്‌ ബന്ധങ്ങൾ. ഒറ്റയ്ക്ക് നമ്മളാരും ഒന്നുമല്ല; ഒന്നിനുമാവില്ല നമുക്ക്

മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മരം മുറിക്കാൻ പറ്റില്ല. മൂർച്ചയുള്ള മഴു കൊണ്ട് മുടി മുറിക്കാനുമാകില്ല.

എല്ലാ ഓരോരുത്തരും പ്രധാനരാണ് ;അവരവരുടെ റോളുകൾ ഭംഗിയാക്കാൻ അവരു തന്നെ വേണം. ആരെയും വിലകുറച്ച് കാണാൻ നമുക്ക് അർഹതയില്ല

Friday, 19 October 2018

എനിക്കെല്ലാം വിലപ്പെട്ടതാണ്..

💡JRD Tata യ്ക്ക് *ഒരു സുഹൃത്തുണ്ടായിരുന്നു.*

💡അദ്ദേഹം എപ്പോഴും *വിലകുറഞ്ഞ പേന* മാത്രമേ *ഉപയോഗിച്ചിരുന്നുള്ളൂ.*

💡അതിനു *കാരണമായി* പറഞ്ഞത്, അദ്ദേഹം *എപ്പോഴും പേന മറന്നുപോകും* എന്നാണ്.

💡ഈ കാലം വരെ *അനേകം പേന നഷ്ടപ്പെട്ടു.* അതുകൊണ്ട് തന്റെ *ശ്രദ്ധകുറവ്* എന്ന സ്വഭാവം ജീവിതത്തിൽ *വലിയ പ്രശ്നം* ഉണ്ടാക്കുന്നു എന്ന് പറഞ്ഞു.

💡അപ്പോൾ JRD അദ്ദേഹത്തോട് *വില കൂടിയ ഒരു പേന* വാങ്ങുവാൻ ഉപദേശിച്ചു.

💡അദ്ദേഹം *22 കാരറ്റ് ഗോൾഡ് ക്രോസ്സ് പേന* വാങ്ങി ഉപയോഗിക്കാൻ തുടങ്ങി.

💡കുറച്ചു മാസങ്ങൾ കഴിഞ്ഞു *വീണ്ടും അവർ കണ്ടുമുട്ടി.* അപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ *ആ വിലകൂടിയ ഗോൾഡ് ക്രോസ്സ് പേന ഉണ്ടായിരുന്നു.*

💡JRD ചോദിച്ചു, *"ഇപ്പോൾ പേന മറന്നു വയ്ക്കുന്ന ശീലം ഉണ്ടോ"*

💡 *ഇല്ല* എന്നു സുഹൃത് മറുപടി പറഞ്ഞു.

💡 *കാരണം* ചോദിച്ചപ്പോൾ കൂട്ടുകാരൻ പറഞ്ഞ *മറുപടി* ഇതാണ്...

💡 *"ഇതു വലിയ വിലയുള്ള പേന ആയതു കൊണ്ട് ഒരിക്കലും മറന്നു പോകാറില്ല"*

💡JRD ചിരിച്ചുകൊണ്ട് പറഞ്ഞു, നമ്മുടെ ജീവിതത്തിൽ എല്ലാം *ഇതുപോലെ വിലപിടിപ്പുള്ളതാനെന്നു ചിന്തിച്ചാൽ നാം ഒന്നും വെറുതെ കളയില്ല".*

💡 *വിശ്വാസം, ആരോഗ്യം, സമയം, ബന്ധങ്ങൾ, കൂട്ടുകാർ, ജോലി, പണം...* അങ്ങിനെയങ്ങിനെ എല്ലാം....

💡 *ഉള്ളതെല്ലാം വിലപിടിപ്പുള്ളതാണ് എന്നു ചിന്തിച്ചു തുടങ്ങു...* മാറ്റം കണ്ടു തുടങ്ങും....

💡 *എനിക്കെല്ലാം വിലപ്പെട്ടതാണ്.. നിങ്ങളടക്കം...*

Saturday, 13 October 2018

കൊടുങ്കാറ്റു

നമുക്കു നേരിടുന്ന എല്ലാ കൊടുങ്കാറ്റുകളും ജീവിതത്തെ അലങ്കോലപ്പെടുത്താൻ ഉള്ളതല്ല. ചിലത് നമ്മുടെ വഴിയെ വെടിപ്പാക്കാൻ ഉള്ളതാണ്.

Friday, 12 October 2018

തന്നോടു യാചിക്കുന്നവർക്ക് നല്ല ദാനങ്ങളെ കൊടുക്കുന്ന ദൈവം

ഒരിക്കൽ ഒരു രാജാവ് തന്‍റെ പ്രജകളിൽ ചിലരോട് തങ്ങൾ ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്തുതരാമെന്നു വാഗ്ദാനം ചെയ്തു.

ഒരാൾ തനിക്ക് ഒരു വലിയ വീട് വേണമെന്ന് ആവശ്യപ്പെട്ടു.  രാജാവ് അത് ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു. 

മറ്റൊരാൾ തന്‍റെ വീട്ടിലേക്കു പോകാൻ നല്ലൊരു റോഡ്‌ വേണമെന്ന് ആവശ്യപ്പെട്ടു.  രാജാവ് അതും  ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു.

വേറൊരാൾ തന്‍റെ വീട്ടിൽ വിദ്യുച്ഛക്തി  വേണമെന്ന് ആവശ്യപ്പെട്ടു.  രാജാവ് അതും  ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു. അങ്ങനെ ഓരോരുത്തരായി അവരവരുടെ ആവശ്യങ്ങൾ പറഞ്ഞു.  രാജാവ് അതെല്ലാം  ചെയ്തുകൊടുക്കുവാൻ ഉത്തരവിട്ടു. 

അവസാനം ഒരു വൃദ്ധൻ ഒന്നും പറയാതെ നിൽക്കുന്നതു കണ്ട രാജാവ് തന്‍റെ ആഗ്രഹം എന്തെന്ന് ചോദിച്ചു.  താൻ വിനീതനായി പറഞ്ഞു, “അങ്ങ് ഒരു ദിവസം എന്‍റെ കൂടെ  എന്‍റെ വീട്ടിൽ വന്നു പാർത്താൽ മാത്രം മതി.”  തന്‍റെ വാക്കു പാലിക്കാതിരിക്കാൻ കഴിയാത്തതിനാൽ രാജാവ് അത് സമ്മതിച്ചു. 
രാജാവ് തന്‍റെ മന്ത്രിമാരിൽ ചിലരെ ആ വൃദ്ധന്‍റെ വീട്ടിലേക്കു അയച്ചു.  രാജാവിന് പാർക്കുവാനായി ആ വീടും ചുറ്റുപാടുകളും ക്രമീകരിക്കുവാൻ ഉത്തരവിട്ടു. 
അങ്ങനെ ആ വൃദ്ധന്‍റെ കുടിൽ ഒരു വൻമാളികയായി.  ആ മാളികക്കുള്ളിൽ രാജാവിനാവശ്യമുള്ള എല്ലാ സാധനസാമഗ്രികളും നിറഞ്ഞു.  അവിടേക്കു പോകുന്ന റോഡ്‌ നന്നാക്കി വിളക്കുകളാൽ അലംകൃതമായി.  എല്ലാവർക്കും ഓരോ ആവശ്യം നിറവേറിയപ്പോൾ  വൃദ്ധന്‍റെ ബുദ്ധിയോടു കൂടെയുള്ള  മറുപടി തന്‍റെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചു.

തന്നോടു യാചിക്കുന്നവർക്ക് നല്ല ദാനങ്ങളെ കൊടുക്കുന്ന ദൈവം താൻ ചോദിക്കുന്നതെന്തും നല്കാമെന്നു ശലോമോനോടു പറഞ്ഞു.  സമ്പത്തോ മാന്യതയോ മറ്റു പലതും ആവശ്യപ്പെടാമായിരുന്നപ്പോൾ ദൈവഹിതപ്രകാരം ജ്ഞാനവും വിവേകവും ചോദിച്ച ശലോമോന് അതോടുകൂടെ സകലതും നല്കി ദൈവമനുഗ്രഹിച്ചു.
ദൈവം നമ്മുടെ ജീവിതത്തിനാവശ്യമായതെല്ലാം നൽകുവാനാഗ്രഹിക്കുന്നതിനാൽ നമുക്കും അവനിൽ നിന്നും നല്ല കാര്യങ്ങൾ ആവശ്യപ്പെടാം. പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം, ദൈവകൃപ, ആത്മീയ അനുഗ്രഹങ്ങൾ എന്നിവയാകട്ടെ നമ്മുടെ ആവശ്യങ്ങൾ.  ദൈവത്തിന്റെയും ദൈവവചനത്തിന്റെയും വീക്ഷണത്തിൽ എല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ജ്ഞാനവും തിരിച്ചറിവുമുള്ള ഒരു ഹൃദയം ജീവിതത്തിലെ ഏറ്റവും വലിയ നിധികളിലൊന്നാണ്. എല്ലാ വിശ്വാസിക്കും ഈ ജ്ഞാനം നൽകുവാൻ ദൈവമാഗ്രഹിക്കുന്നു.  പ്രാർത്ഥനയാൽ നമുക്കതു പ്രാപിക്കാം. ദൈവം അനുഗ്രഹിക്കട്ടെ