"അധരം സൂക്ഷിക്കുക"
"അധരങ്ങളെ കാത്തുകൊള്ളുന്നവൻ ബുദ്ധിമാൻ. വാക്കുകൾ പെരുകിയാൽ ലംഘനം വരാതിരിക്കുകില്ല"
ദുഷ്ടനായ പിശാചു കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെ ആരെ ആക്രമിക്കേണ്ടു എന്നുനോക്കികൊണ്ടിരിക്കുന്നു.അവൻ ഏറ്റവും കൂടുതൽ പാപം
ച്ചെയ്യിക്കുന്നതു അധരങ്ങൾ
കൊണ്ടാണു. അവൻെറ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ..
നമ്മുടെ അധരങ്ങളെ നാമറിയാതെ പ്രകോപനപരമായി
സംസാരിക്കുന്നതിനു അവൻ വഴി ഒരുക്കുന്നു. ദാവിദു അതുകൊണ്ടാണു പറഞ്ഞതു
"നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എൻെറ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എൻെറ മുമ്പിൽ ഇരിക്കമ്പോൾ എൻെറ വായ് കടിഞാണിട്ടു കാക്കുമെന്നും ഞാൻ പറഞു"
സങ്കീർത്തനം 39:1
ദാവിദു ദൈവത്തോടു പ്രാർത്ഥിച്ചു പറഞു.
"യഹോവേ എൻെറ വായ്ക്കു ഒരു കാവൽ നിർത്തി എനെറെ അധരദ്വാരം കാക്കേണമേ.
സങ്കീർത്തനം 141:3
പ്രകോപനപരമായ വേളകളിലും
വേദനാപൂർവ്വമായ സാഹചര്യത്തിലും നിശ്ശബ്ദനായിരുന്നു ദൈവത്തെ അറിയുക...എന്നീട്ടു പറയുക.
"എൻെറ നാവു നിൻെറ നീതിയേയും നാളെല്ലാം നിൻെറ
സ്തുതിയേയും വർണ്ണിക്കും"
സങ്കീർത്തനം 35:28
നാവുകൾ മരണവും ജീവനും കൊണ്ടു വന്നു
"മരണവും ജീവനും നാവിൻെറ അധികാരത്തിൽ ഇരിക്കുന്നു"
സദ്യശ 18: 21
നാവുകൊണ്ടു മരണത്തെകൊണ്ടുവരാതെ ജീവൻ നൽകുന്നവരായി നാം മാറണം.
"നാവിൻെറ ഉത്തരമോ യഹോവയാൽ വരുന്നു"
സദ്യശ 16:1
ദാവിദിനെ പോലെ നമ്മുക്കും
പറയാം.
"യഹോവേ നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെറ
നാവിന്മേൽ ഇല്ല. നീ മുമ്പും പിമ്പും എന്നെ അടെച്ചു നിൻെറ
കൈ എൻെറമേൽ വെച്ചിരിക്കുന്നു"
സങ്കീർത്തനം 138:4,5
(WhatsApp messages )
No comments:
Post a Comment