Friday, 21 September 2018

യഥാർത്ഥ ആത്മികൻ ആരാണ്?

യഥാർത്ഥ ആത്മികൻ ആരാണ്?

1.കേൾക്കാൻ വേഗത ഉളളവൻ,  പറയാൻ താമസം ഉളളവൻ.
2.ആരെയും വിമർശിക്കാത്തവൻ.
3.മറ്റുളളവന്റെ ഉയർച്ചയിൽ സന്തോഷിക്കുന്നവൻ.
4.കർത്താവിനെയും കർത്താവിൻറെ വചനത്തെയും ഭയപ്പെടുന്നവൻ.
5.തന്നെക്കാൾ മറ്റുളളവനെ ശ്രേഷ്ഠനായി എണ്ണുന്നവൻ.
6.കർത്താവിനെതിരെ പ്രതിസന്ധികളിലും പിറുപ്പിറുക്കാത്തവൻ.
7.തെറ്റും ശരിയും തിരിച്ചറിയുന്നവൻ.
8.നല്ലത് മുറുകെ പിടിക്കുന്നവൻ.
9.തന്നതാൻ ശോധനച്ചെയ്യുന്നവൻ.
10.വിശുദ്ധിയെകുറിച്ച് എരിവുളളവൻ.
11.ഭൗതികകാര്യങ്ങളെക്കാൾ ആത്മികകാര്യങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നവൻ.
12.കഷ്ടതയിലും സന്തോഷിക്കുന്നവൻ.
13.തെറ്റു സംഭവിക്കുമ്പോൾ അതിൽ അനുതപിക്കുകയും തിരുത്തുവാൻ തയ്യറാകുകയും ച്ചെയ്യുന്നവൻ.
14.സ്വാർത്ഥത ഇഷ്ടമില്ലാത്തവൻ.
15.യോഗ്യമായി വസ്ത്രധരിക്കുന്നവൻ.
16.കർത്താവ് തരുന്ന നേട്ടങ്ങളിലും കൃപവരത്തിലും നിഗളിക്കാത്തവൻ.
17.പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നവൻ.
18.കർത്താവിൽ വിശ്വസ്തനായിരിക്കുന്നവൻ.
ഒരു ആത്മീയ വ്യക്തി ആയിരിക്കുക..... ദൈവം നിങ്ങളുടെ നിത്യ ജീവിതത്തിൽ അവന്റെ അത്ഭുതകരമായ പ്രവർത്തികൾ ചെയ്യാൻ പോകുന്നു..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

No comments:

Post a Comment