ഇന്നത്തെ പെന്തെക്കോസ്ത് സഭകളുടെ ആരാധന സമയം നാൾക്കുനാൾ ചുരുങ്ങുകയാണ്. പഴയ കാലത്ത് രാവിലെ മുതൽ ഒരു ഇടവേളക്ക് ശേഷം വൈകുന്നേരം വരെ തുടർന്ന ആരാധനകൾ ഒന്നര മണിക്കൂർ സമയമായി പലയിടത്തും ചുരുങ്ങി കൊണ്ടിരിക്കുന്നു.
അതിൽ തന്നെ മറ്റ് പല അവശ്യങ്ങൾക്ക് മുൻഗണന കൊടുക്കാൻ ആരാധനകൾ രാവിലെ 10 മണിക്ക് മുന്നേ തീർക്കുകയാണ്.
സഭയിൽ കാലിന്റെ മേൽ കാലിട്ട് ഇരിക്കുന്ന വിശ്വാസികളുടെ എണ്ണം കൂടുന്നു.
ആരാധാനമദ്ധ്യേ അലക്ഷ്യമായി ഇറങ്ങി നടക്കുന്നവരുടെ എണ്ണം കൂടുന്നു..
പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നില്ല, പ്രാർത്ഥന സമയം അലക്ഷ്യമായി വേറേ ചിന്തയിലും, ശ്രദ്ധയിലും ഇരിക്കുന്നു.
പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നില്ല. എത്രയും വേഗം തീർക്കണമെന്ന മാനസ്സിക അവസ്ഥയിൽ ഇരിക്കുന്നു.
താമസിച്ച് വരുന്നു നേരത്തേ പോകന്നു, വഴിപ്പാട് പോലെ സഭയിൽ വരുന്നു.
സാക്ഷ്യങ്ങൾക്ക് ജീവനില്ല, പറയുന്ന സാക്ഷ്യങ്ങൾ സഭയിൽ വിഷയത്തെ ഉണ്ടാകുന്നു.
വസ്ത്രങ്ങൾ ധരിക്കുന്നതിൽ ശ്രദ്ധിക്കുന്നില്ല, പ്രത്യേകിച്ച് യുവജനങ്ങളെ.
സഭയില്ല പരസ്യങ്ങളും, കണക്കുകളും, പറയുന്നതും വായിക്കുന്നതും ആരാധനയുടെ ദൈവീക തേജസ് നശിപ്പിക്കുന്നു, മുന്നോരുക്കമില്ലാതെ ഭവന പ്രാർത്ഥനകൾ പോലും ആരാധന സമയത്ത് ഫിക്സ് ചെയ്യുന്നു. ആശിർവാദത്തിന് മുന്നേ അവതരിപ്പിക്കേണ്ട വിഷയങ്ങൾ ആരാധനയുടെ ആരംഭ സെക്ഷനിൽ അവതരിപ്പിച്ച് തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
സഭാ കമ്മിറ്റി അംഗങ്ങളും, ദൈവദാസൻമാരും, വിശ്വാസികളും തമ്മിലുള്ള വിഷയങ്ങൾ ആരാധനകളെ അലങ്കോലമാക്കുന്നു
സാമ്പത്തിക വിഷയങ്ങളിൽ വിശ്വസ്തത പാലിക്കുന്നില്ല, ദശാംശ വിഷയത്തിൽ വചനം അനുസരിക്കുന്നില്ല.
ആരാധനകളിൽ വിടുതലോ, പ്രാർത്ഥനകൾക്ക് മറുപടിയോ പല സഭകളിലും കിട്ടുന്നില്ല.
ആരാധന കഴിഞ്ഞ് പോകുമ്പോൾ ആത്മീക ഉണർവോ, സന്തോഷമോ കാണുന്നില്ല. വിശ്വസവും, സ്നേഹവും കാണുന്നില്ല.
പലതും ജാതികളുടെത് പോലെ ചടങ്ങുകൾ മാത്രമാകുന്നു,
ദുഷണവും, കുറ്റപേടുത്തലുകളും കൂടുന്നു.
വചനം മായമില്ലാതെ സംസാരിക്കപ്പെടുന്നില്ല, മുഖസ്തുതിക്ക് പ്രാധാന്യം കൂടുന്നു, വചനത്തിൽ വ്യക്തികൾക്കോ, ഭവനങ്ങൾക്കോ നേരേയുള്ള കുത്തുവാക്കുകൾ കൂടുന്നു.
പുതിയ കുടുംബങ്ങളും പുതിയ അംഗങ്ങളുടെ സ്റ്റാനവും നടക്കുന്നില്ല.
സഭകളിൽ സഭകളിലേക്ക് ചാടുന്നവരുടെ എണ്ണം കൂടുന്നു.അവർ ചാടാൻ കാരണം അന്വേഷിക്കന്നില്ല.
യേശുവിന്റെ സുവിശേഷത്തിന് പകരം പ്രാഗത്ഭ്യത്തിന്റെ ,കർണരസമാറ് വാക്കുകളുടെ, വചനമില്ലാത്ത അത്ഭുത ണളുടെ സുവിശേഷം കടന്ന് വരുന്നു.
വചനപ്രകാരമുള്ള ഉപദേശങ്ങൾക്ക് കേട്ടാൽ പറയുന്നവരേ താറടിക്കാൻ ശ്രമിക്കുന്നു,ഉൾകൊള്ളുന്നതിനോ, തിരുത്തുന്നതിനോ തയാറല്ല.
ഇങ്ങനെ അനേക കാര്യങ്ങൾ ആധുനിക സഭയെ തളർത്തുന്നുണ്ട്.
( WhatsApp messages)
No comments:
Post a Comment