Monday, 24 September 2018

ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്.

ഒരാൾ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ  എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി.

വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാള്‍ നിന്നെ ഇപ്പോള്‍ കുടിക്കും

വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗ്ഗം.

വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാന്‍ നിനക്ക് തരാം നിന്റെ നിറം മാറുമ്പോള്‍ അയാള്‍ നിന്നെ കുടിക്കില്ല.

വെള്ളത്തിന് സന്തോഷമായി. വിഷത്തില്‍ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാല്‍ വേഗം നിന്റെ ഒരു തുള്ളി എന്നില്‍ കലക്കൂ. ഞാന്‍ രക്ഷപ്പെടട്ടെ.

വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി.

അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാന്‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം  കണ്ടു അയാള്‍ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി.

വെള്ളം ആഹ്‌ളാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. നീയെന്റെ ജീവന്‍ രക്ഷിച്ചു. ഇനി നീയെന്നെ പഴയ സ്ഥിതിയിലാക്കൂ.''

വിഷം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ''സുഹൃത്തേ, എനിക്ക് നിന്നില്‍ പടരാനേ കഴിയൂ. നിന്നില്‍ നിന്നും എന്നെ എടുത്തുമാറ്റാന്‍ എനിക്കാവില്ല. നീയിനി വെള്ളമല്ല. വിഷമാണ്.''

ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളില്‍, പ്രവര്‍ത്തികളില്‍ അവര്‍ വിഷം കലര്‍ത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവര്‍ നമ്മില്‍ പടര്‍ന്നുകയറുന്നു.

ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്.

കഥയും അൽപം കാര്യവും

നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണല്ലൊ ടീ ബാഗ്. അത് വെറുതെ എടുത്ത് നോക്കിയാൽ അതിന്റെ ഗുണമെന്താണെന്ന് അറിയാൻ കഴിയില്ല എന്നാൽ ചൂടുവെള്ളത്തിൽ ഇടുമ്പോഴാണ് യഥാർത്ഥത്തിൽ അകത്തെന്താണെന്ന് വെളിവാകുന്നത്.

പ്രിയരെ പലപ്പോഴും നമ്മുടെ ജീവിതവും ഇത് പോലെയാണ്. കഠിനമായ അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് നാമെന്താണെന്ന് യഥാർത്യത്തിൽ വെളിവാകുന്നത്. പ്രയാസകരമായ ജീവിതാനുഭവങ്ങൾ നമ്മുടെ നന്മയെ പുറത്ത് കൊണ്ട് വരട്ടെ.

( WhatsApp message)

ആഭരണം

ആഭരണം കൊണ്ടുള്ള ദോഷങ്ങൾ:..

1, ആഭരണം ഏതെങ്കിലും രൂപത്തിൽ ആണ് വാർത്ത്ഉണ്ടാക്കുന്നതാണ് അല്ലെങ്കിൽ കൊത്തി ഉണ്ടാക്കുന്നതാണ്. ദൈവവചനം പറയുന്നൂ യാതൊന്നിന്റെയും.. രൂപം, സാദൃശ്യം, ബിംബം, വിഗ്രഹം ഉണ്ടാക്കരുത്..മാല അത് പാമ്പിന്റെ രൂപമാണ്.. താലി നാഗപടം ആണ്. കമ്മൽ സൂര്യദേവനെ കുറിക്കുന്നതാണ്.. തൂങ്ങിക്കിടക്കുന്നത് മിസ്രയീമിലെ കാളയുടെ വാൽ ആണ്. ഇങ്ങനെ ഈ ലോകത്തിലെ ദേവീദേവന്മാരുടെ.
രൂപത്തിലാണ് ആഭരണങ്ങൾ വാർത്ത് ഉണ്ടാക്കുന്നത്..
ചെവിതുളച്ച്ദേവീദേവന്മാരുടെരൂപംഇടുമ്പോൾഅവക്ക്മരിക്കുന്നതുവരെ അടിമ എന്നാണർത്ഥം.. ഈ ലോകത്തിലെ ദേവന്മാരുടെ രൂപം ഉണ്ടാക്കി ശരീരത്ത് ധരിക്കുമ്പോൾ ക്രിസ്തുവിനെ എങ്ങനെയാണ് ധരിക്കുന്നത്.

നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുക എന്ന് ദൈവവചനം പറയുന്നു മാമോനെയും ദൈവത്തെയും സേവിക്കാൻ കഴിയുമോ ..

2, ഈ ആഭരണത്തിൽ പലവിധമായ മുദ്രകളുണ്ട് കൊല്ലൻ കൊത്തിയുണ്ടാക്കിയ കുല ദേവന്റെയോ കുല ദേവിയുടെ മുദ്ര ,916.iso,bis,ISI, വാങ്ങിയ കടയുടെപേര്. തുടങ്ങിയവ . ഒരു വിശ്വാസി പരിശുദ്ധാത്മാവിന്റെ മുദ്ര ധരിക്കണമോ ഈ ലോകത്തിൻറെമുദ്രധരിക്കണമൊ..

3,.സുരക്ഷാ..ഈ ആഭരണം ഒക്കെ വാരിയിട്ട് റോഡിലൂടെ നടക്കുമ്പോൾ കള്ളൻ കഴുത്തു വെട്ടുകയും കൈവെട്ടുകയും ചെയ്യുന്നു.. നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്നും ദൈവത്തിൻറെ മന്ദിരത്തെ നശിപ്പിക്കുന്നവനെ ദൈവവം നശിപ്പിക്കും എന്നും അറിയുന്നില്ലയോ നമ്മൾ തന്നെ ദൈവത്തിന്റെ മന്ദിരത്തെ നശിപ്പിക്കാൻ കാരണമാകുന്നു.. തേജസ് സൗന്ദര്യം നഷ്ടപ്പെട്ട മനുഷ്യൻ അത് കൂട്ടുവാൻ വേണ്ടിയാണ് ഇത് ധരിക്കുന്നത് എന്നാൽ ക്രിസ്തുവിനെ ധരിച്ചാൽ തേജസ്സിമേൽ തേജസ് ധരിച്ച് അതേപ്രതിമയായി രൂപാന്തരപ്പെടും

വിചിത്രമായ ഒരു കേസാണിത്

വിചിത്രമായ ഒരു കേസാണിത്

യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.
ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.

പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.

അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!

അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും
പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി.
പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു. ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി....!!!!!

ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു.
കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!

പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്. അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്.
അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!

പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു."ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.

പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്"

കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:

"വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി. മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ. ...!!!

Sunday, 23 September 2018

അറിവുണ്ടെങ്കില്‍ നീ ദരിദ്രനാണെങ്കിലും ധനികനാണ്.

അടി പേടിച്ചു പഠനം നിര്‍ത്തിയ മകനെ പണ്ഡിതനായ ഒരു പിതാവ് ഉപദേശിച്ചതു കാണുക:

മോനേ, അല്‍പകാലത്തെ ശിക്ഷ ഭയന്നാണു നീ പഠനം ഉപേക്ഷിക്കുന്നതെങ്കില്‍ നീ ചെയ്യുന്നതു വിഡ്ഢിത്തമാണ്. കാരണം, പഠനം നിര്‍ത്തിയാല്‍ അതുമുതല്‍ ജീവിതാന്ത്യം വരെ നിനക്കു ശിക്ഷയനുഭവിക്കേണ്ടി വരും. കാരണം അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ.

വിദ്യാലയത്തില്‍നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന്‍ നിനക്കാവുന്നില്ലെങ്കില്‍ സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും…? അധ്യാപകന്‍ നിന്നെ ചീത്ത പറഞ്ഞതു നിനക്കു താങ്ങാനാകുന്നില്ലെങ്കില്‍ സമൂഹം നിന്നെ ചീത്ത പറയുന്നതും പരിഹസിക്കുന്നതും നിനക്കെങ്ങനെ താങ്ങാനാകും…? പഠിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ നിന്നെ ക്ലാസില്‍നിന്നു പുറത്താക്കിയതു നിനക്ക് അസഹ്യമായെങ്കില്‍ അറിവില്ലാത്തതിന്റെ പേരില്‍ സമൂഹം നിന്നെ സുപ്രധാനമേഖലകളില്‍നിന്നെല്ലാം പുറത്താക്കുമ്പോള്‍ അതു നിനക്കെങ്ങനെ സഹ്യമാകും..?

മോനേ, അല്‍പകാലം ത്യാഗം ചെയ്യേണ്ടി വരും. ചീത്തയും പരിഹാസവും അടിയും പിടിയും സഹിക്കേണ്ടി വരും. ഈ ചെറുത്യാഗങ്ങള്‍ ഈ ചെറുപ്പത്തില്‍ സഹിച്ചു പഠിച്ചാല്‍പിന്നെ ചീത്ത കേള്‍ക്കേണ്ടി വരില്ല. ത്യാഗം ചെയ്യേണ്ടി വരില്ല. ജീവിതം സുഖപ്രദമായിരിക്കും.

ഇപ്പോൾ ചെറിയ ത്യാഗം ഭയന്നു ഭാവിയിൽ വലിയ ത്യാഗം നീ ഏറ്റെടുക്കരുത്. അറിവു സമ്പാദിക്കാന്‍ അധ്വാനമുണ്ടാകും. പക്ഷേ, 'അറിവില്ലായ്മ കൊണ്ടുനടക്കാനാണ്' അതിലേറെ അധ്വാനം വേണ്ടി വരിക.

മോനേ, ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിപ്പെട്ടാല്‍ ഏതു നട്ടുച്ചയാണെങ്കിലും വഴിതെറ്റിപ്പോകാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഏതു കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില്‍ ബസിറങ്ങിയാല്‍ വീട്ടിലേക്ക് ആരോടും വഴിചോദിക്കാതെ നീ പോകും, ഇല്ലേ..? എന്താണു കാരണം..? രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്.!. മറിച്ച് അറിവില്ലായ്മയാണ് യഥാര്‍ഥ ഇരുട്ട്.! അറിവില്ലെങ്കില്‍ പകല്‍പോലും രാത്രിയാണ്. അറിവുണ്ടെങ്കില്‍ രാത്രിപോലും പകലാണ്.

അറിവുള്ളവന് ഏതു വിദേശവും സ്വദേശം. അറിവില്ലാത്തവനു സ്വന്തം ദേശം പോലും അപരിചിത ദേശം.

മോനേ, നീ മൃഗമല്ല, മനുഷ്യനാണെന്നോര്‍ക്കണം. സര്‍വജീവജാലങ്ങളില്‍ വച്ചേറ്റം ഉല്‍കൃഷ്ടമായ ജീവി. മനുഷ്യജീവിയായ നിന്നെ മറ്റിതര ജീവികളില്‍നിന്നു വേര്‍തിരിക്കുന്ന ഘടകം തടിയോ മുടിയോ ശക്തിയോ വലിപ്പമോ അല്ല.

തടികൊണ്ടാണു നീ ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ ആനയാണ്. ശക്തി കൊണ്ടാണ് ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ കാട്ടുപോത്താണ്. നീളം കൊണ്ടാണെങ്കില്‍ ജിറാഫ് നിന്നെക്കാള്‍ എത്ര ഉയരുമുള്ള ജീവിയാണ്. പക്ഷേ, അതൊന്നുമല്ല നിന്നെ വേര്‍തിരിക്കുന്ന ഘടകം. അത് അറിവുമാത്രമാണ്.

അറിവാണു ശക്തി. ആ ശക്തിയുണ്ടെങ്കില്‍ പക്ഷികളെയും വെല്ലുന്നവിധം ആകാശത്തുകൂടെ നിനക്കു പാറിപ്പറക്കാം. ആ ശക്തിയുണ്ടെങ്കില്‍ മത്സ്യങ്ങളെയും വെല്ലുംവിധം ആഴിയുടെ ആഴക്കയങ്ങളിലൂടെ നിനക്ക് ഊളിയിട്ടു സഞ്ചരിക്കാം. ആ ശക്തിയുണ്ടെങ്കില്‍ ചീറ്റപ്പുലികളെപോലും തോല്‍പിക്കുന്ന വിധം നിനക്കോടാം.

മോനേ, അറിവുണ്ടെങ്കില്‍ നീ ദരിദ്രനാണെങ്കിലും ധനികനാണ്. അറിവില്ലെങ്കില്‍ നീ ധനികനാണെങ്കിലും ദരിദ്രനാണ്. അറിവുണ്ടെങ്കില്‍ നീ പ്രജയാണെങ്കിലും രാജാവാണ്. അറിവില്ലെങ്കില്‍ നീ രാജാവാണെങ്കിലും പ്രജയാണ്. അറിവുണ്ടെങ്കില്‍ എല്ലാ അപരിചിതരും നിനക്കു പരിചിതരാണ്. അറിവില്ലെങ്കില്‍ പരിചിതര്‍ പോലും നിനക്ക് അപരിചിതരാണ്.

അറിവുണ്ടെങ്കില്‍ നീ വനാന്തരങ്ങളില്‍ പോയി ഏകാന്തമായിരുന്നാല്‍പോലും ജനം നിന്നെ തേടിയെത്തും. അറിവില്ലെങ്കില്‍ നീ ജനമധ്യത്തില്‍ നിലയുറപ്പിച്ചാലും നിന്നെ ആരും ശ്രദ്ധിക്കില്

മോനേ, വിജ്ഞാനം തേനാണ്. തേനെടുക്കുമ്പോള്‍ തേനീച്ചയുടെ കുത്തേല്‍ക്കേണ്ടി വരികയെന്നതു സ്വാഭാവികം. കുത്തേറ്റു കിട്ടിയ തേനിന് ഇരട്ടി മധുരമുണ്ടാകും. കുത്ത് ഭയന്നു രംഗംവിട്ടാല്‍ തേന്‍ നുണയാന്‍ കഴിയില്ല… എനിക്കു പറയാനേ കഴിയൂ. ചെയ്യേണ്ടതു നീയാണ്.ഇനി എന്തു ചെയ്യണമെന്നു നീ തന്നെ തീരുമാനിച്ചോളൂ..

നമ്മുടെ കുടുംബത്തിലെ എല്ലാ നല്ല മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.

( WhatsApp messages)

Saturday, 22 September 2018

സഭകളുടെ ആരാധന


       ഇന്നത്തെ പെന്തെക്കോസ്ത് സഭകളുടെ ആരാധന സമയം നാൾക്കുനാൾ ചുരുങ്ങുകയാണ്. പഴയ കാലത്ത് രാവിലെ മുതൽ ഒരു ഇടവേളക്ക് ശേഷം വൈകുന്നേരം വരെ തുടർന്ന ആരാധനകൾ ഒന്നര മണിക്കൂർ സമയമായി പലയിടത്തും ചുരുങ്ങി കൊണ്ടിരിക്കുന്നു.
        അതിൽ തന്നെ മറ്റ് പല അവശ്യങ്ങൾക്ക് മുൻഗണന കൊടുക്കാൻ ആരാധനകൾ രാവിലെ 10 മണിക്ക് മുന്നേ തീർക്കുകയാണ്.
         സഭയിൽ കാലിന്റെ മേൽ കാലിട്ട് ഇരിക്കുന്ന വിശ്വാസികളുടെ എണ്ണം കൂടുന്നു.
      ആരാധാനമദ്ധ്യേ അലക്ഷ്യമായി ഇറങ്ങി നടക്കുന്നവരുടെ എണ്ണം കൂടുന്നു..
     പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നില്ല, പ്രാർത്ഥന സമയം അലക്ഷ്യമായി വേറേ ചിന്തയിലും, ശ്രദ്ധയിലും ഇരിക്കുന്നു.
       പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നില്ല. എത്രയും വേഗം തീർക്കണമെന്ന മാനസ്സിക അവസ്ഥയിൽ ഇരിക്കുന്നു.
          താമസിച്ച് വരുന്നു നേരത്തേ പോകന്നു, വഴിപ്പാട് പോലെ സഭയിൽ വരുന്നു.
    സാക്ഷ്യങ്ങൾക്ക് ജീവനില്ല, പറയുന്ന സാക്ഷ്യങ്ങൾ സഭയിൽ വിഷയത്തെ ഉണ്ടാകുന്നു.
      വസ്ത്രങ്ങൾ ധരിക്കുന്നതിൽ ശ്രദ്ധിക്കുന്നില്ല, പ്രത്യേകിച്ച് യുവജനങ്ങളെ.
      സഭയില്ല പരസ്യങ്ങളും, കണക്കുകളും, പറയുന്നതും വായിക്കുന്നതും ആരാധനയുടെ ദൈവീക തേജസ് നശിപ്പിക്കുന്നു, മുന്നോരുക്കമില്ലാതെ ഭവന പ്രാർത്ഥനകൾ പോലും ആരാധന സമയത്ത് ഫിക്സ് ചെയ്യുന്നു. ആശിർവാദത്തിന് മുന്നേ അവതരിപ്പിക്കേണ്ട വിഷയങ്ങൾ ആരാധനയുടെ ആരംഭ സെക്ഷനിൽ അവതരിപ്പിച്ച് തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
        സഭാ കമ്മിറ്റി അംഗങ്ങളും, ദൈവദാസൻമാരും, വിശ്വാസികളും തമ്മിലുള്ള വിഷയങ്ങൾ ആരാധനകളെ അലങ്കോലമാക്കുന്നു
       സാമ്പത്തിക വിഷയങ്ങളിൽ വിശ്വസ്തത പാലിക്കുന്നില്ല, ദശാംശ വിഷയത്തിൽ വചനം അനുസരിക്കുന്നില്ല.
      ആരാധനകളിൽ വിടുതലോ, പ്രാർത്ഥനകൾക്ക് മറുപടിയോ പല സഭകളിലും കിട്ടുന്നില്ല.
     ആരാധന കഴിഞ്ഞ് പോകുമ്പോൾ ആത്മീക ഉണർവോ, സന്തോഷമോ കാണുന്നില്ല. വിശ്വസവും, സ്നേഹവും കാണുന്നില്ല.
       പലതും ജാതികളുടെത് പോലെ ചടങ്ങുകൾ മാത്രമാകുന്നു,
     ദുഷണവും, കുറ്റപേടുത്തലുകളും കൂടുന്നു.
      വചനം മായമില്ലാതെ സംസാരിക്കപ്പെടുന്നില്ല, മുഖസ്തുതിക്ക് പ്രാധാന്യം കൂടുന്നു, വചനത്തിൽ വ്യക്തികൾക്കോ, ഭവനങ്ങൾക്കോ നേരേയുള്ള കുത്തുവാക്കുകൾ കൂടുന്നു.
          പുതിയ കുടുംബങ്ങളും പുതിയ അംഗങ്ങളുടെ സ്റ്റാനവും നടക്കുന്നില്ല.
       സഭകളിൽ സഭകളിലേക്ക് ചാടുന്നവരുടെ എണ്ണം കൂടുന്നു.അവർ ചാടാൻ കാരണം അന്വേഷിക്കന്നില്ല.
     യേശുവിന്റെ സുവിശേഷത്തിന് പകരം പ്രാഗത്ഭ്യത്തിന്റെ ,കർണരസമാറ് വാക്കുകളുടെ, വചനമില്ലാത്ത അത്ഭുത ണളുടെ സുവിശേഷം കടന്ന് വരുന്നു.
       വചനപ്രകാരമുള്ള ഉപദേശങ്ങൾക്ക് കേട്ടാൽ പറയുന്നവരേ താറടിക്കാൻ ശ്രമിക്കുന്നു,ഉൾകൊള്ളുന്നതിനോ, തിരുത്തുന്നതിനോ തയാറല്ല.
    ഇങ്ങനെ അനേക കാര്യങ്ങൾ ആധുനിക സഭയെ തളർത്തുന്നുണ്ട്.

( WhatsApp messages)

യേശു ക്രിസ്തു അല്ലാതെ മറ്റൊന്നില്ല

അങ്ങയുടെ സ്നേഹമാകണം എന്നിലെ സൗന്ദര്യം

പ്രാർത്ഥന

അനുസരണത്തിനു പകരം വയ്ക്കാനുള്ളതല്ല പ്രാർത്ഥന

Friday, 21 September 2018

തമ്പുരാൻ ഇറങ്ങി വരും.

നമുക്ക് യോജിച്ചവരെ ചേർത്ത് നിർത്തിയാൽ തമ്പുരാൻ ഇറങ്ങി വരില്ല പിന്നെയോ തമ്പുരാന് യോജിച്ചവരെ ചേർത്ത് നിർത്തിയാൽ തമ്പുരാൻ ഇറങ്ങി വരും.
Pr ബിജി അഞ്ചൽ

( WhatsApp messages)

അധരം സൂക്ഷിക്കുക

"അധരം സൂക്ഷിക്കുക"

"അധരങ്ങളെ കാത്തുകൊള്ളുന്നവൻ ബുദ്ധിമാൻ. വാക്കുകൾ പെരുകിയാൽ ലംഘനം വരാതിരിക്കുകില്ല"

ദുഷ്ടനായ പിശാചു കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെ ആരെ ആക്രമിക്കേണ്ടു എന്നുനോക്കികൊണ്ടിരിക്കുന്നു.അവൻ ഏറ്റവും കൂടുതൽ പാപം
ച്ചെയ്യിക്കുന്നതു അധരങ്ങൾ
കൊണ്ടാണു. അവൻെറ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ..

നമ്മുടെ അധരങ്ങളെ നാമറിയാതെ പ്രകോപനപരമായി
സംസാരിക്കുന്നതിനു അവൻ വഴി ഒരുക്കുന്നു. ദാവിദു അതുകൊണ്ടാണു പറഞ്ഞതു

"നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ ഞാൻ എൻെറ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എൻെറ മുമ്പിൽ ഇരിക്കമ്പോൾ എൻെറ വായ് കടിഞാണിട്ടു കാക്കുമെന്നും ഞാൻ പറഞു"
സങ്കീർത്തനം 39:1
ദാവിദു ദൈവത്തോടു പ്രാർത്ഥിച്ചു പറഞു.

"യഹോവേ എൻെറ വായ്ക്കു ഒരു കാവൽ നിർത്തി എനെറെ അധരദ്വാരം കാക്കേണമേ.
സങ്കീർത്തനം 141:3

പ്രകോപനപരമായ വേളകളിലും
വേദനാപൂർവ്വമായ സാഹചര്യത്തിലും നിശ്ശബ്ദനായിരുന്നു ദൈവത്തെ അറിയുക...എന്നീട്ടു പറയുക.
"എൻെറ നാവു നിൻെറ നീതിയേയും നാളെല്ലാം നിൻെറ
സ്തുതിയേയും വർണ്ണിക്കും"
സങ്കീർത്തനം 35:28

നാവുകൾ മരണവും ജീവനും കൊണ്ടു വന്നു

"മരണവും ജീവനും നാവിൻെറ അധികാരത്തിൽ ഇരിക്കുന്നു"
സദ്യശ 18: 21

നാവുകൊണ്ടു മരണത്തെകൊണ്ടുവരാതെ ജീവൻ നൽകുന്നവരായി നാം മാറണം.

"നാവിൻെറ ഉത്തരമോ യഹോവയാൽ വരുന്നു"
സദ്യശ 16:1

ദാവിദിനെ പോലെ നമ്മുക്കും
പറയാം.

"യഹോവേ നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെറ
നാവിന്മേൽ ഇല്ല. നീ മുമ്പും പിമ്പും എന്നെ അടെച്ചു നിൻെറ
കൈ എൻെറമേൽ വെച്ചിരിക്കുന്നു"
സങ്കീർത്തനം 138:4,5

(WhatsApp messages )

യഥാർത്ഥ ആത്മികൻ ആരാണ്?

യഥാർത്ഥ ആത്മികൻ ആരാണ്?

1.കേൾക്കാൻ വേഗത ഉളളവൻ,  പറയാൻ താമസം ഉളളവൻ.
2.ആരെയും വിമർശിക്കാത്തവൻ.
3.മറ്റുളളവന്റെ ഉയർച്ചയിൽ സന്തോഷിക്കുന്നവൻ.
4.കർത്താവിനെയും കർത്താവിൻറെ വചനത്തെയും ഭയപ്പെടുന്നവൻ.
5.തന്നെക്കാൾ മറ്റുളളവനെ ശ്രേഷ്ഠനായി എണ്ണുന്നവൻ.
6.കർത്താവിനെതിരെ പ്രതിസന്ധികളിലും പിറുപ്പിറുക്കാത്തവൻ.
7.തെറ്റും ശരിയും തിരിച്ചറിയുന്നവൻ.
8.നല്ലത് മുറുകെ പിടിക്കുന്നവൻ.
9.തന്നതാൻ ശോധനച്ചെയ്യുന്നവൻ.
10.വിശുദ്ധിയെകുറിച്ച് എരിവുളളവൻ.
11.ഭൗതികകാര്യങ്ങളെക്കാൾ ആത്മികകാര്യങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നവൻ.
12.കഷ്ടതയിലും സന്തോഷിക്കുന്നവൻ.
13.തെറ്റു സംഭവിക്കുമ്പോൾ അതിൽ അനുതപിക്കുകയും തിരുത്തുവാൻ തയ്യറാകുകയും ച്ചെയ്യുന്നവൻ.
14.സ്വാർത്ഥത ഇഷ്ടമില്ലാത്തവൻ.
15.യോഗ്യമായി വസ്ത്രധരിക്കുന്നവൻ.
16.കർത്താവ് തരുന്ന നേട്ടങ്ങളിലും കൃപവരത്തിലും നിഗളിക്കാത്തവൻ.
17.പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നവൻ.
18.കർത്താവിൽ വിശ്വസ്തനായിരിക്കുന്നവൻ.
ഒരു ആത്മീയ വ്യക്തി ആയിരിക്കുക..... ദൈവം നിങ്ങളുടെ നിത്യ ജീവിതത്തിൽ അവന്റെ അത്ഭുതകരമായ പ്രവർത്തികൾ ചെയ്യാൻ പോകുന്നു..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

ദൈവമേ എന്തുകൊണ്ടു....?

ദൈവമേ എന്തുകൊണ്ടു....?
ജീവിതത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം..

ദൈവമേ എനിക്കു മാത്രം എന്തുകൊണ്ടു ഇത് സംഭവിച്ചു?

വേദപുസ്തകത്തിൽ ചിലരോടൊക്കെ നമ്മുക്കു ചോദിക്കാം.

ഹാബേലേ എന്തുകൊണ്ടു നിനക്കു അസൂയയുള്ള സഹോദരൻ?

ഹാബേൽ പറയുന്നു:-
യേശുവിൻെറ ഗുണകരമായ രക്തത്തിനോടു ചേർത്തുപമിക്കാൻ എനിക്ക്
ഒരു അസൂയുള്ള സഹോദരൻ വേണം.

ജോസഫേ നിനക്കെന്തിനു അസൂയയുള്ള സഹോദരർ?

ജോസഫ്:-ഇങ്ങനെയുള്ള സഹോദരർ ഉണ്ടായെങ്കിലേ ഞാൻ പൊട്ടകിണറ്റിലും കാരാഗ്യഹത്തിലും കിടന്നു മിസ്രയിം രാജ്യത്തിൻെറ മന്ത്രിപദത്തിലെത്തുകയുള്ളു.

ശദ്രക്ക്,മേശക്ക്,,അബേദ്നഹോ
എന്തിനാണു നിങ്ങൾക്ക് ഇങ്ങനെ ക്രൂരനായ ഒരു നെഖബദ്നേസർ രാജാവു?

അവർ പറയും അങ്ങനെ ക്രൂരനായ ഒരു രാജാവുണ്ടായിരുന്നതുകൊണ്ടാണു ഞങ്ങൾ എരിയുന്ന തീയ്യിൽ ഇടപ്പെട്ടതും അങ്ങനെ ദൈവവിടുതൽ അനുഭവിച്ചതും അനേകർ ദൈവത്തിലേക്കു തിരിഞ്ഞതും..

ഇയ്യോബേ എന്തിനു വേണ്ടിയായിരുന്നു നിനക്കീകഷ്ടങ്ങൾ?

ഇയ്യോബ്: അതു എന്നെ പൊന്നു ശുദ്ധീകരിക്കുന്ന പോലെ ശുദ്ധി ചെയ്യുവാനും എനിക്കു ഇരട്ടിയായി എല്ലാം നൽകുന്നതിനുമായിരുന്നു..


അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ വേദപുസ്തകത്തിലുണ്ടു.

നമ്മുടെ ജീവിതത്തിലെ പ്രതികൂലങ്ങൾക്കു മാത്രമേ നമ്മെ ഉയർത്തുവാൻ പറ്റു.

എത്രവലിയ മതിലുകൾ ഉയർന്നു നിന്നാലും ദൈവത്തിൽ ആശ്രയിക്കുന്ന വ്യക്തി മതിലിനു
മുകളിൽ പടർന്നു കയറും.
എന്നും ഫലം കായ്ക്കും..
ജോസഫിനെപോലെ...

ദൈവം അനുഗ്രഹിക്കട്ടെ........