Wednesday, 4 December 2019

മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും"

"പ്രാർത്ഥനയുടെ ഉത്തരം"

ടെക്സസിലെ ഒരു ഹോസ്പിറ്റ
ലിൽ ഡോക്ടറായിരുന്നു ലോറിഡോസ്.ചെറുപ്പത്തിൽ അദ്ദേഹം ദൈവവിശ്വാസ
ത്തോടെ വളർന്നു..എന്നാൽ ശാസ്ത്രവിദ്യാർത്ഥിയായപ്പോൾ
തന്റെ കഴിവിൽ മാത്രം പ്രശംസിക്കയും ആശ്രയിക്കയും
ചെയ്തു..തന്റെ മുന്നിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു
കാൻസർ രോഗിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നു
ഡോക്ടർക്കു ബോദ്ധ്യമായി. രോഗിയുടെ ചാർച്ചക്കാരും
സ്നേഹിതരും സഭാമക്കളും
എപ്പോഴും അദ്ദേഹത്തിനു വേണ്ടി
പ്രാത്ഥിക്കുന്നതു കണ്ടപ്പോൾ അദ്ദേഹത്തിനു പുച്ഛമായിരുന്നു.
അടുത്ത ദിവസം എടുത്ത നെഞ്ചിന്റെ scan ഡോക്ടറുടെ
ജീവിതത്തെ മാറ്റിമറിച്ചു.
കാൻസർ പൂർണ്ണമായി വിട്ടുമാറി
യിരിക്കുന്നു. വൈദ്യശാസ്ത്രത്തിനപ്പുറത്തു
പ്രവർത്തിക്കാൻ ദൈവത്തിനു
ശക്തിയുണ്ടെന്നു അദ്ദേഹത്തിനു
ബോദ്ധ്യപ്പെട്ടു.

ഒരു വിഷയത്തിനുവേണ്ടി പ്രാത്ഥിച്ചിട്ടു ഉത്തരം ലഭിക്കാതെ
വരുമ്പോൾ ദൈവത്തെ മറന്നുപോകുന്നവരാണു നാം
പലരും എപ്പോഴും സമ്മാനങ്ങളുമായി
കടന്നുവരുന്ന സാന്റാക്ളോസാണു ദൈവം എന്നാണു പലരും കരുതിയിരിക്കുന്നതു.
നമ്മുടെ നന്മക്കായി
ഭവിക്കുന്നവയാണെങ്കിൽ മാത്രമേ ദൈവം നമ്മുക്കു മറുപടി നൽകു. നേരിടുന്ന കഷ്ടപാടിൽ ആശ്വാസത്തിനും
സമാധാനത്തിനുമായി പ്രാർത്ഥിക്കണം.ദൈവീക സമാധാനം നിറഞ്ഞാൽ എല്ലാ
ദു:ഖങ്ങളും ഓടിയകലും.
ദൈവവുമായുള്ള സംസർഗ്ഗമാണു പ്രാത്ഥന.ദൈവത്തോടു കുറേകാര്യങ്ങൾ പറഞു ഇറങ്ങിപോരുന്നതല്ല പ്രാത്ഥന.
ദൈവം അരുളിചെയ്യുന്നതു
ശ്രവിക്കുന്നതാണു പ്രാത്ഥന.
ദൈവസമക്ഷം ഇരിക്കുമ്പോൾ
ദൈവം നൽകിയ ക്യപകളെ നാം
ഓർക്കും. നമ്മുടെ പരിമിതികളേയും ഓർക്കും. അധരങ്ങൾ ചലിച്ചില്ലെങ്കിലും
ദൈവസന്നിധിയിൽ ഹ്രദയം
നുറുങ്ങുന്നതു ദൈവത്തിനു
സ്വീകാര്യമായ ബലിയാണു. എപ്പോൾ വേണമെങ്കിലും എവിടെ വച്ചും നമ്മുക്കു
പ്രാർത്ഥിക്കാം. പ്രാത്ഥനക്കു
ദൂരപരിമിതിയോ, സ്ഥലപരിമിതിയോ ഇല്ല. ബോധമനസ്സിൽ മാത്രമല്ല
ഉപബോധമനസ്സിലും പ്രാർത്ഥിക്കാം. സ്വന്തം ഇച്ഛയും
താല്പര്യവും വെടിഞുവേണം
പ്രാത്ഥിക്കേണ്ടതു. ദൈവമേ അവിടത്തെ ഹിതം നിറവേറണേ
എന്നായിരിക്കണം നമ്മുടെ പ്രാർത്ഥന.യേശു അങ്ങനെയാണു പ്രാത്ഥിച്ചതു.  വെറുപ്പും, ഭിന്നതയും, വിദ്വേഷവും വെടിഞുവേണം
ദൈവസന്നിധിയിലേക്കു കടന്നുവരുവാൻ. ദാവിദു രാജാവു
പറഞു. "ഞാൻ എന്റെ ഹ്യദയത്തിൽ അക്യത്യം കരുതിയിരുന്നുവെങ്കിൽ യഹോവ കേൾക്കയില്ലായിരുന്നു"
സ്നേഹത്തിൽ ഉരിതിരിഞതായിരിക്കണം നമ്മുടെ പ്രാർത്ഥന..
ഇങ്ങനെയുള്ള പ്രാത്ഥനക്കു
ദൈവസന്നിധിയിൽ ഉത്തരം
നിശ്ചയമായും ഉണ്ടു.ഒരു പക്ഷേ
പ്രാർത്ഥനയുടെ ഉത്തരം നാം ആഗ്രഹിക്കുന്ന സമയത്തും,
ആഗ്രഹിക്കുന്ന വിധത്തിലും ആയിരിക്കണമെന്നില്ല. നാം നിനക്കുന്നതിലും ചിന്തിക്കുന്നതിലും പരമായാണു
ദൈവം ച്ചെയ്യുക. യേശു പറഞു.
എന്റെ നാമത്തിൽ നിങ്ങൾ എന്തുതന്നെ അപേക്ഷിച്ചാലും
ഞാൻ നിങ്ങൾക്കു ചെയ്തു
തരും.യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും. അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ
കണ്ടെത്തും. മുട്ടുവിൻ എന്നാൽ
നിങ്ങൾക്കു തുറക്കും"
മത്തായി 7:7

No comments:

Post a Comment