Tuesday, 3 December 2019

വിശ്വാസത്തിൽ മടുത്തു പോകരുത് .


വളരെ പ്രശസ്തനായ ക്യാൻസർ രോഗവിദഗ്ധൻ ഡോക്ടർ എബ്രഹാം തനിക്കു ലഭിക്കുവാൻ പോകുന്ന വിലപ്പെട്ട അവാർഡ് വാങ്ങുവാൻ തന്റെ നഗരത്തിൽ നിന്നും അവാർഡ് ഒരുക്കിയിരിക്കുന്ന നഗരത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു . അദ്ദേഹം വളരെ സന്തോഷവാനും അതിലുപരി ആകാംഷാ ഭരിതനുംആയിരുന്നു ..... തന്റെ യാത്രക്കായി ഒരു ഫ്ലൈറ്റിൽ ആണ് പോയത് രണ്ടു മണിക്കൂർ യാത്രക്ക് ശേഷം ഡോക്ടർ യാത്ര ചെയിത വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലം അടുത്തുള്ള എയർ പോർട്ടിൽ വിമാനം ലാൻഡ് ചെയ്യേണ്ടതായി വന്നു .തനിക്കു ലഭിക്കേണ്ട മഹത്തായ ആ അവാർഡ് വാങ്ങുവാൻ പറ്റുമോന്നുള്ള ഭയം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു .എയർ പോർട്ടിനുള്ളിൽ തന്നെ അദ്ദേഹം ആ നഗരത്തിലേക്കുള്ള അടുത്ത ഫ്ലൈറ്റിനെ കുറിച്ച് അന്വഷിച്ചു .....എന്നാൽ അടുത്ത ഫ്ലൈറ്റ് ഇനി പത്തു മണിക്കൂർ കഴിഞ്ഞേ ഉള്ളൂ എന്ന് അറിയുവാൻ കഴിഞു ...അത് കേട്ടപ്പോൾ അദ്ദേഹം വളരെ അധികം നിരാശനായി .എങ്കിലും അദ്ദേഹം പിന്മാറുവാൻ തയ്യാറായില്ല . ഡോക്ടർ എയർ പോർട്ടിന് പുറത്തു പോയി ഒരു കാര് വാടകക്ക് എടുത്തു യാത്ര തുടങ്ങി .... പക്ഷെ കുറച്ചു ദൂരം യാത്ര ചെയിതു തുടങ്ങിയപ്പോൾ അവിടുത്തെ കാലാവസ്ഥയിൽ വലിയ മാറ്റം ഉണ്ടായി .... അതിശക്തമായ മഴയും കാറ്റും ഡോക്ടറിന്റെ യാത്രയെ ദുര്ഘടമാക്കി .അങ്ങനെ ഡോക്ടർ പോകേണ്ട വഴിമാറി സഞ്ചരിക്കേണ്ടി വന്നു. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ ആൾപ്പാർപ്പില്ലാത്ത വിജനമായ ഒരു സ്ഥലത്തെത്തിചേർന്നു.... അങ്ങനെ ആ യാത്ര അദ്ദേഹത്തെ വളരെയേറെ തളർത്തുകയും അതിലുപരി അദ്ദേഹത്തിന് വളരെ അധികം വിശക്കുകയും ചെയിതു .അല്പം ആഹാരത്തിനു വേണ്ടി അദ്ദേഹം മനുഷ്യവാസമുള്ള ഒരു ഭവനം തിരഞ്ഞു നടന്നു നീങ്ങിയപ്പോൾ ഒരു ചെറിയ കുടിൽ കാണുവാൻ സാധിച്ചു .ആ കുടിൽ ലക്ഷ്യം വെച്ച് നീങ്ങി കുടിലിന്റെ വാതിലിൽ ചെന്ന് കൊട്ടി .അപ്പോൾ അതിമനോഹരമായ ഒരു സ്ത്രീ വാതിൽ തുറന്നു പുറത്തു വന്നു . ഡോക്ടർ തന്റെ അവസ്ഥയെക്കുറിച്ചു ആ സ്ത്രീയോട് പറഞ്ഞു .എന്നിട്ടു സ്ത്രീയോട് പറഞു എനിക്ക് നിങ്ങളുടെ ഫോണിലൂടെ ഒരു സന്ദേശം എന്റെ നാട്ടിൽ എത്തിക്കണം . എന്നാൽ ആ ഭവനത്തിൽ അതിനുള്ള സംവിധാനം ഇല്ലായിരുന്നു .

ആ സ്ത്രീ വളരെ സ്നേഹത്തോടെ അദ്ദേഹത്തെ തന്റെ ഭവനത്തിലേക്ക് സ്വീകരിച്ചു . എന്നിട്ടു ആ സ്ത്രീ പറഞ്ഞു കാലാവസ്ഥ അനുകൂലം ആകുന്നതു വരെ തന്റെ വീട്ടിൽ താമസിച്ചു കൊള്ളുവാൻ. അതിനുശേഷം ആ സ്ത്രീ ഡോക്ടർക്ക് ഭക്ഷണവും പാനീയവും കൊടുത്തു...എന്നിട്ടു അവൾ അദ്ദേഹത്തോടായിട്ടു പറഞ്ഞു എന്റെ പ്രാർത്ഥനാ സമയം ആണിപ്പോൾ ..... ഞാൻ പ്രാർത്ഥിക്കുവാൻ പോകുകയാണ് താങ്കൾക്കും താൽപ്പര്യം ഉണ്ടെങ്കിൽ എന്റെ ഒപ്പം ഇരുന്നു പ്രാർത്ഥിക്കാം . അദ്ദേഹം അതിനു വിസമ്മതം കാട്ടിയിട്ടു വിശ്രമിച്ചു . സ്വന്തം കഠിനാധ്വാനത്തിലും കഴിവിലും മാത്രം വിശ്വസിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം .പ്രാര്ഥനയിലോ .... ദൈവത്തിലോ ഒട്ടും വിശ്വാസം ഇല്ലാത്ത ആൾ . ഡോക്ടർ പുറത്തു ഒരു ചെറിയ കസേരയിൽ ഇരുന്നു തന്റെ കയ്യിൽ ഉണ്ടായിരുന്ന പാനീയവും കുടിച്ചു ആ സ്ത്രീ പ്രാർത്ഥിക്കുന്നതു ശ്രേദ്ധിച്ചുകൊണ്ടേ ഇരുന്നു .തൊട്ടിലിൽ കിടക്കുന്ന ഒരു കുഞ്ഞിന്റെ അരികിൽ ഇരുന്നുകൊണ്ടായിരുന്നു ആ സ്ത്രീ പ്രാർത്ഥിക്കുന്നത് .ഇതുകണ്ടപ്പോൾ ആ ഡോക്ടർക്ക് ഈ സ്ത്രീ എന്ത് ആവശ്യത്തിന് വേണ്ടിയാണോ പ്രാർത്ഥിക്കുന്നത് എന്ന് ചോദിക്കുവാനുള്ള ആകാംഷയുണ്ടായി .ഒരിക്കലെങ്കിലും ആ സ്ത്രീയുടെ പ്രാർത്ഥന ദൈവം കേട്ടോ എന്ന് ചോദിക്കുവാനും തീരുമാനിച്ചു. അങ്ങനെ അവളുടെ പ്രാർത്ഥന കഴിഞ്ഞപ്പോൾ അവളോട് കാര്യങ്ങൾ തിരക്കി .

അപ്പോൾ അവൾ പറഞ്ഞു.... എന്റെ കുഞ്ഞു ക്യാൻസർ എന്ന മഹാരോഗം ബാധിച്ചു മരണത്തെ കാത്തു കിടക്കുകയാണ് .ഈ കുഞ്ഞിനെ ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞു..... ഡോക്ടർ എബ്രഹാം എന്ന ഒരു ക്യാൻസർ വിദഗ്ധനെ നിന്റെ കുഞ്ഞിനെ സൗഖ്യം ആക്കുവാൻ സാധിക്കുകയുള്ളൂ ..... എന്നാൽ എന്റെ കയ്യിൽ ആ ഡോക്ടറിനെ പോയി കാണുവാനുള്ള പണമോ അവിടെവരെ യാത്രചെയ്യുവാനുള്ള സാഹചര്യമോ ഇല്ലായിരുന്നു ....അതുകൊണ്ടു പോയില്ല .

എന്നിട്ടു അവൾ വീണ്ടും അദ്ദേഹത്തോടായി പറഞ്ഞു തുടങ്ങി .....എന്റെ ദൈവം എനിക്ക് വേണ്ടി വഴിതുറക്കും , ഞാൻ സദാസമയവും ദൈവത്തോട് ഈ വിഷയം പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ് . ഇതുവരെ എനിക്ക് മറുപടി ലഭിച്ചില്ല .പക്ഷെ എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്റെ ദൈവം എനിക്കുവേണ്ടി വഴികളെ തുറക്കും .... എന്റെ ദൈവം എന്നെ കൈവിടില്ല ...എനിക്ക് എന്റെ ദൈവത്തിൽ നല്ല വിശ്വാസം ഉണ്ട്. ഇതു കേട്ടുകൊണ്ട് നിന്ന ഡോക്ടർ സ്തംഭിച്ചു മൗനമായി അൽപ്പസമയം നിന്നുപോയി .... അദ്ദേഹത്തിന്റെ ഉള്ളു വിതുമ്പിക്കൊണ്ടേ ഇരുന്നു .....എന്നിട്ടു അറിയാതെ അദ്ദേഹം വിളിച്ചു പറഞ്ഞു നിന്റെ ദൈവം ശ്രേഷ്ഠൻ ആണ് .എന്നിട്ടു അദ്ദേഹം ആ സ്ത്രീയോട് തനിക്കു സംഭവിച്ചതെല്ലാം വിവരിച്ചു .....

തന്റെ ഫ്ലൈറ്റ് കേടായതും...... കാറ് വാടകക്ക് എടുത്തതും...... കാലാവസ്ഥ പ്രതികൂലം ആയതും ...... വഴിതെറ്റിപ്പോയതും .....എല്ലാം ....ഞാൻ ഇവിടെ എത്തുവാൻ വേണ്ടി ആയിരുന്നു ഇതെല്ലാം സംഭവിച്ചതെന്നും ഞാനിപ്പോൾ മനസ്സിലാക്കുന്നു. ഇതിനെല്ലാം കാരണം പ്രാർത്ഥന കേൾക്കുന്ന ഒരു ദൈവം ആണ് നമ്മുക്ക് മുകളിൽ ഇരിക്കുന്നത് എന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു .

തന്റെ കഴിവിലും അധ്വാനത്തിലും ഈ ലോകത്തിലും കുടുങ്ങിക്കിടന്ന അനേകരെ പുറത്തു കൊണ്ടുവന്നു നിസഹായരായ അനേകർക്ക്‌ പ്രയോജനപ്പെടുത്തുവാൻ ദൈവം ഉപയോഗിക്കുന്നത് ഇതുപോലുള്ള ശക്തമായ പ്രാർത്ഥനയാണ് ..... പ്രാർത്ഥന ഒരിക്കലും പരാജയപ്പെടുകയില്ല .... പ്രാർത്ഥന തുറക്കാത്തതിനെ തുറക്കും . അത് അസാദ്ധ്യത്തെ സാദ്ധ്യമാകും . കാരണം പ്രാർത്ഥന കേൾക്കുന്ന ഒരു ദൈവം ആണ് നമ്മുക്കുള്ളത് .

ഒരു പക്ഷെ നമ്മുടെ പ്രാർത്ഥനകൾക്ക് നമ്മൾ ആഗ്രഹിക്കുന്ന പ്രകാരം ആയിരിക്കില്ല ഉത്തരം നൽകുന്നത് മറിച്ച് ദൈവത്തിന്റെ ഇഷ്ടപ്രകാരം ആയിരിക്കും ഉത്തരം ലഭിക്കുന്നത് .നമ്മുടെ പ്രാർത്ഥനയുടെ ഉത്തരത്തിനായി അവൻ മറ്റുള്ളവരുടെ ഹൃദയങ്ങളെ മാറ്റും , കാലാവസ്ഥയെ മാറ്റും , സാഹചര്യങ്ങളെ മാറ്റും , എന്നിട്ടു നമ്മുക്ക് വേണ്ടത് മനോഹരമായി ഒരുക്കി തരും . അതുകൊണ്ടു നമ്മുടെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുത് . വിശ്വാസത്തിൽ മടുത്തു പോകരുത് . ദൈവം നമുക്കുവേണ്ടി മനോഹരമായി എല്ലാം ഒരുക്കുന്നതിന്റെ തിരക്കിൽ ആണ് . അവനിൽ തന്നെ ആശ്രയിക്കുക .അവനിൽ തന്നെ രസിച്ചുകൊൾക , അവൻ നമ്മുടെ ആഗ്രഹങ്ങളെ സാധിച്ചു തരുന്ന ദൈവം ആണ് .അതുകൊണ്ടു സഹോദരങ്ങളെ നിങ്ങൾ മടുത്തുപോകാതെ ഇടവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരിപ്പീൻ..... നമ്മുടെ ദൈവം അത്ഭുതങ്ങളുടെ ദൈവം ആണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .....

No comments:

Post a Comment