പണ്ടുപണ്ട് ഒരിക്കൽ ഭൂമിയിലെ പുഴകളെല്ലാംകൂടി കടലിനോട് കലഹിച്ചു. അവർ ഒന്നിച്ച് ഒറ്റചോദ്യം ചോദിച്ചു. ഞങ്ങൾ ഇക്കണ്ട കാലം മുഴുവൻ നല്ല ശുദ്ധമായ വെളളം നിനക്ക് ഒഴിച്ചുതന്നു. നീ എന്തിനാണ് ആ നല്ല വെള്ളം മുഴുവൻ നശിപ്പിച്ച് ഉപ്പുവെള്ളമാക്കുന്നത്? കുടിവെള്ളം കുടിക്കാനാകാത്ത വെള്ളമാക്കി മാറ്റാൻ നിനക്ക് നാണമില്ലേ?
നദികളെല്ലാംകൂടി ഒന്നിച്ചാണ് എത്തിയിരിക്കുന്നത്. താനോ ഒറ്റയ്ക്കേയുള്ളു. അവരോട് തർക്കിച്ചാലൊന്നും അവർ തോല്ക്കാൻ തയ്യാറാവുകയില്ല...
അതറിയാവുന്നതിനാൽ കടൽ നദികളെ പേടിപ്പിച്ചോടിച്ചു. ''അധികം അടുത്തു വന്നു കളിച്ചാൽ ഞാൻ കയറി നിങ്ങളെ അടിമുടി ഉപ്പു നിറഞ്ഞതാക്കും.''..
നദികൾ പേടിച്ച് പിന്നീട് ആ ചോദ്യം അവർത്തിച്ചില്ല.. പണ്ട് പണ്ട് കടലുണ്ടായ കാലത്ത് തന്റെ മടിയിലെ വെള്ളത്തിൽ ഉപ്പില്ലായിരുന്നു! മഴയിൽ ഉപ്പുപാറകൾ അലിഞ്ഞ് ഉപ്പു പുഴകളിലൂടെ വെള്ളത്തിലൊളിച്ച് കടലിലേക്ക് കയറി. അങ്ങനെ അനേകകാലം കഴിഞ്ഞപ്പോഴാണ് തന്റെ വെള്ളം ഉപ്പു നിറഞ്ഞതായത്. സത്യത്തിൽ ഉത്തരവാദി ആയ നദികൾ തന്നെയാണ് ഇപ്പൊ കടലിനെതീരെ തിരിഞ്ഞിരിക്കുന്നത്... !!!!😊😊
സുഹൃത്തുക്കളെ... നമ്മളിൽ പലരും നമ്മുടെ തെറ്റുകളെ മറച്ചു പിടിച്ചുകൊണ്ടു മറ്റുള്ളവരെ ഉപദേശിക്കുകയും, കുറ്റം പറയുകയും ചെയ്യുന്നവരാണോ... ആ തെറ്റിനു നാം കൂടി ഉത്തരവാദികൾ ആണോ എന്ന് പരിശോധന നടത്തുന്നത് ശരിയായ ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷണം ആണ്.. അല്ലാത്തവർ എന്തിനും സ്വയം ന്യായം കണ്ടെത്തികൊണ്ടേയിരിക്കും...
ബൈബിൾ പറയുന്നു :-
"ലംഘനം മറച്ചു വെക്കുന്നവന് ശുഭം വരികയില്ല.. ഏറ്റ് പറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും."
No comments:
Post a Comment