Wednesday, 18 March 2020

നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു."

1. രാജാക്കന്മാർ 8:37-40:
"37 ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും
38 നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ
39 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും
40 ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു."



Sunday, 15 March 2020

പുഴകളെല്ലാംകൂടി കടലിനോട് കലഹിച്ചു


പണ്ടുപണ്ട് ഒരിക്കൽ ഭൂമിയിലെ പുഴകളെല്ലാംകൂടി കടലിനോട് കലഹിച്ചു. അവർ ഒന്നിച്ച് ഒറ്റചോദ്യം ചോദിച്ചു. ഞങ്ങൾ ഇക്കണ്ട കാലം മുഴുവൻ നല്ല ശുദ്ധമായ വെളളം നിനക്ക് ഒഴിച്ചുതന്നു. നീ എന്തിനാണ് ആ നല്ല വെള്ളം മുഴുവൻ നശിപ്പിച്ച് ഉപ്പുവെള്ളമാക്കുന്നത്? കുടിവെള്ളം കുടിക്കാനാകാത്ത വെള്ളമാക്കി മാറ്റാൻ നിനക്ക് നാണമില്ലേ?

നദികളെല്ലാംകൂടി ഒന്നിച്ചാണ് എത്തിയിരിക്കുന്നത്. താനോ ഒറ്റയ്ക്കേയുള്ളു. അവരോട് തർക്കിച്ചാലൊന്നും അവർ തോല്ക്കാൻ തയ്യാറാവുകയില്ല...

 അതറിയാവുന്നതിനാൽ കടൽ നദികളെ പേടിപ്പിച്ചോടിച്ചു. ''അധികം അടുത്തു വന്നു കളിച്ചാൽ ഞാൻ കയറി നിങ്ങളെ അടിമുടി ഉപ്പു നിറഞ്ഞതാക്കും.''..


നദികൾ പേടിച്ച് പിന്നീട് ആ ചോദ്യം അവർത്തിച്ചില്ല.. പണ്ട് പണ്ട് കടലുണ്ടായ കാലത്ത് തന്റെ മടിയിലെ വെള്ളത്തിൽ ഉപ്പില്ലായിരുന്നു! മഴയിൽ ഉപ്പുപാറകൾ അലിഞ്ഞ് ഉപ്പു പുഴകളിലൂടെ വെള്ളത്തിലൊളിച്ച് കടലിലേക്ക് കയറി. അങ്ങനെ അനേകകാലം കഴിഞ്ഞപ്പോഴാണ് തന്റെ വെള്ളം ഉപ്പു നിറഞ്ഞതായത്. സത്യത്തിൽ ഉത്തരവാദി ആയ നദികൾ തന്നെയാണ് ഇപ്പൊ കടലിനെതീരെ തിരിഞ്ഞിരിക്കുന്നത്... !!!!😊😊

സുഹൃത്തുക്കളെ... നമ്മളിൽ പലരും നമ്മുടെ തെറ്റുകളെ മറച്ചു പിടിച്ചുകൊണ്ടു മറ്റുള്ളവരെ ഉപദേശിക്കുകയും, കുറ്റം പറയുകയും ചെയ്യുന്നവരാണോ... ആ തെറ്റിനു നാം കൂടി ഉത്തരവാദികൾ ആണോ എന്ന്‌ പരിശോധന നടത്തുന്നത് ശരിയായ ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷണം ആണ്.. അല്ലാത്തവർ എന്തിനും സ്വയം ന്യായം കണ്ടെത്തികൊണ്ടേയിരിക്കും... 

ബൈബിൾ പറയുന്നു :-

"ലംഘനം മറച്ചു വെക്കുന്നവന് ശുഭം വരികയില്ല.. ഏറ്റ് പറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും."

Wednesday, 4 March 2020

അനുഗ്രഹം മനസ്സിലാക്കി സന്തോഷിക്കൂ

ഒരു ഭാര്യയുടെ ഡയറി...

ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് ...

എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.

എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻ

മനസ്സിലാക്കി സന്തോഷിക്കുന്നു...

കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,

ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻ

ചിന്തിക്കുന്നത്.....

എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല,

രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങുമ്പോഴും ഞാൻ സന്തോഷിക്കുന്നു...

കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നു..

അനാവശ്യ കൂട്ട് കെട്ടുകളില്ല..

ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നു....

മക്കളില്ലാത്തവരെക്കുറിച്ചും,

മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുന്നു ഞാൻ ..

കറന്റ് ബില്ലിനും ,' ഗ്യാസിനും മറ്റും‌ ചിലവ് കൂടുമ്പോഴും ഭർത്താവ് ഇടക്ക് വഴക്ക് പറയും.. പക്ഷെ, അപ്പോഴും ഞാൻ സങ്കടപ്പെടാറില്ല..

അവ ഇല്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു ഞാൻ...

എല്ലാ ദിവസ്സവും വീടും മുറ്റവും

ജനലും വാതിലുകളും വൃത്തിയാക്കേണ്ടി വരുന്നു എനിക്ക്...

പക്ഷെ ഞാൻ സന്തോഷിക്കുന്നു...

ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്...

അപ്പോഴാണ് നമുക്ക് ഇത്രയൊക്കെയുണ്ടല്ലോ എന്ന്

മനസ്സിലാക്കുന്നതും സന്തോഷിക്കുന്നതും.....

എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എനിക്ക്....

സ്വയം പുഞ്ചിരിച്ച് കൊണ്ട് ഞാൻ എന്നും എഴുന്നേൽക്കുന്നു...

എത്ര പേരാണ് ഈ പ്രഭാതം കാണാതെ ഇന്നലെ രാത്രി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുക....

ഞാൻ ചിന്തിക്കുന്നത് അതാണ്‌ ......

ഇത് എനിക്കും നിങ്ങൾക്കും വായിക്കാൻ സാധിക്കുന്നു ...നമ്മുടെ കണ്ണിന് കാഴ്ച ശക്തിയുണ്ട് ...എത്ര അനുഗ്രഹം ലഭിച്ചവരാണ് നമ്മളൊക്കെ ...

ഇത് വായിക്കാൻ കഴിയാത്ത, മനസ്സിലാക്കാൻ കഴിയാത്തവരായി

ഈ ലോകത്ത് എത്ര പേരുണ്ട്.... അവരെക്കുറിച്ചോർത്തു നമുക്ക് ലഭിച്ച

അനുഗ്രഹം മനസ്സിലാക്കി സന്തോഷിക്കൂ....

ജീവിതത്തിലെ വിലയേറിയ അനുഗ്രഹങ്ങളെ മനസ്സിലാക്കി നമ്മുടേയും ,നമ്മുടെ കൂടെയുള്ളവരുടേയും ജീവിതം സന്തോഷമാക്കാൻ ശ്രമിക്കുക......

വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം

Monday, 2 March 2020

കുറ്റം പറഞ്ഞു നടക്കുമ്പോൾ ഒന്ന് ഓർക്കുക...

ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ ഒരു നദിയിൽ തോണി യാത്ര നടത്തി . ആ തോണിയിൽ മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു . ആ നായ ഒരിക്കലും ഒരു തോണിയിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ വല്ലാത്ത അസ്വസ്ഥത അത് യാത്രയിലുടനീളം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു . അങ്ങോട്ടുമിങ്ങോട്ടും ഓടിയും ചാടിയും തന്റെ വല്ലായ്മയും അസ്വസ്ഥതയും ആ നായ പ്രകടിപ്പിക്കുന്നതിൽ യാത്രികർക്കും സൗര്യക്കേട് സൃഷ്ടിക്കുന്നുണ്ടായിരുന്നു . അവർ അങ്ങോട്ടും ഇങ്ങോട്ടും ഭയന്നു മാറുന്നതിനാൽ തോണി അനിയന്ത്രിതമായി ഉലയുന്നുണ്ടായിരുന്നു . മുങ്ങൽ ഭീതിയിൽ ഒരു യാത്രികൻ പറയുന്നുണ്ടായിരുന്നു നായയും മുങ്ങും നമ്മളേം മുക്കും.

പക്ഷെ രാജാവിന്റെ ശാസനയെ വകവയ്ക്കാതെ ഓടിയും ചാടിയും നായ അതിന്റെ സ്വഭാവം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു . തോണിയിലെ യാത്രികർക്കും സഹിക്കുന്നുണ്ടായിരുന്നില്ല . സഹികെട്ട യാത്രികരെ കണ്ട് അവരിലൊരാളായി തോണിയിൽ ഇരുന്നിരുന്ന സഞ്ചാരി രാജാവിന്റെ അടുക്കൽ ചെന്ന് പറഞ്ഞു പ്രഭോ അങ്ങ് സമ്മതിക്കുകയാണേൽ ഞാനീ നായയെ പൂച്ചയെ പോലെയാക്കാം.. ഹും രാജാവ് സമ്മതം മൂളി.

സഞ്ചാരി യാത്രികരിൽ നിന്നും രണ്ടാളുടെ സഹായത്തോടെ നായയെ പിടിച്ച് നദിയിലേക്കെറിഞ്ഞു . നായ പ്രാണഭയത്താൽ വെളളത്തിൽ നീന്തി തോണിയുടെ അടുക്കലെത്തി അതിലേക്ക് കയറുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു . കുറച്ചു സമയത്തിന് ശേഷം സഞ്ചാരി അതിനെ വലിച്ച് തോണിയിലേക്കിട്ടു . അപ്പോൾ ആ നായ ഒരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഒരു മൂലയിൽ പോയി കിടന്നു . യാത്രികരോടൊപ്പം രാജാവിനും ആ നായയുടെ മാറ്റത്തിൽ വല്ലാത്ത ആശ്ചര്യം തോന്നി . രാജാവ് സഹയാത്രികരോട് പറഞ്ഞു ... നോക്കൂ കുറച്ച് മുൻപ് വരെ ഈ നായ എന്തൊരസ്വസ്ഥതയോടെ നമ്മളെയൊക്കെ എത്രമാത്രം ബുദ്ധിമുട്ടിച്ചു ഇപ്പോൾ നോക്കൂ എത്ര ശാന്തനായി കിടക്കുന്നു.

ഇതു കേട്ട സഞ്ചാരി പറഞ്ഞു ... സ്വയം ബുദ്ധിമുട്ടും ദുഖവും ആപത്തും അനുഭവത്തിൽ വരാത്തിടത്തോളം മറ്റുളളവരുടെ വികാരങ്ങൾ മനസ്സിക്കുന്നതിൽ ആർക്കും വീഴ്ച പറ്റും . ഞാനീ നായയെ പിടിച്ച് വെള്ളത്തിലിട്ടപ്പോൾ മാത്രമാണ് അതിന് വെള്ളത്തിന്റെ ശക്തിയും തോണിയുടെ ആവശ്യകതയും മനസ്സിലായത്...

സുഹൃത്തുക്കളെ...

ജീവിതത്തിൽ പലരെയും കുറ്റം പറഞ്ഞു നടക്കുമ്പോൾ ഒന്ന് ഓർക്കുക... അയാളുടെ സ്ഥാനത്തു ഞാൻ ആയിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നു ഒരു നിമിഷം ചിന്തിക്കുക... പലതും നമ്മുടെ അനുഭവങ്ങൾ അല്ലാത്തത് കൊണ്ടാണ് നമ്മൾ അതിന്റെ വില അറിയാത്തത്...
ജീവിതത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക..