Thursday, 25 April 2019

സഭായോഗങ്ങളിൽ വൈകി എത്തുന്നവർ

നാളിതുവരെ ആയിട്ടും ജീവിതത്തിരക്കുകൾ വർദ്ധിച്ചിട്ടും ആരും വിമാനത്താവളങ്ങളിൽ വൈകിയെത്തുന്നത് അധികമാരും കാണാറില്ല. അഥവാ അല്പം വൈകിപ്പോയാലുള്ള അവരുടെ മുഖത്തെ പരിഭവവും സങ്കോചവും അവർ ആ യാത്രയ്ക്ക് നൽകുന്ന പ്രാധാന്യം എടുത്തുകാട്ടുന്നു. വിമാനം പുറപ്പെടുന്നതിനു കുറഞ്ഞത് മൂന്നു മണിക്കൂർ മുമ്പെങ്കിലും അവർ അവിടെയെത്തിയിട്ടുണ്ടാകും, തിരക്ക് നിറഞ്ഞ റോഡിലൂടെ ഒരു ദീർഘദൂര യാത്രയ്ക്കു ശേഷം ....!!

അമ്പാമ്പോ ! ഇവർ ഒരു വിമാന യാത്രയ്ക്കു നൽകുന്ന പ്രാധാന്യം ഭയങ്കരം തന്നെ!

കോടതികളിലായാലോ, ഹാജരാകേണ്ടതിനും ഒരു മുപ്പതു മിനിറ്റ് നേരത്തെയെങ്കിലും എത്തിയിരിക്കും. വിവാഹമോ മറ്റു മംഗളകർമ്മങ്ങളാ ആണെങ്കിൽ തന്നെയും അല്പം നേരത്തെ മുൻ നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ ചെല്ലാൻ അവർ ധൃതി കൂട്ടുന്നു. പക്ഷെ, ലജ്ജാവഹമെന്നു പറയട്ടെ, പലരും
ആരാധനാസ്ഥലങ്ങളിലേക്കു പോകുവാൻ പരിക്കു പറ്റിയ ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞുപോകുന്ന കാഴ്ച വളരെ ദുഃഖകരമാണ്.

അവർക്കറിയാം, അവർ ഇന്നും താമസിച്ചാണ് പ്രാർത്ഥനയ്ക്കു സംബന്ധിക്കുവാൻ എത്തി ച്ചേർന്നതെന്ന്.

10 മണിക്കുതന്നെ പ്രാർത്ഥനായോഗം ആരംഭിക്കുമെന്ന് അറിയാമെങ്കിലും പലരും 10.30 മുതൽ 11 മണി വരെയുള്ള സമയത്താണ് എത്തിച്ചേരാറുള്ളത്. ഇവരിൽ ആരുടെയെങ്കിലും കൃത്യനിഷഠ
പരീക്ഷിക്കുവാൻ ജോലി ദിവസങ്ങളിൽ രാവിലെ 6,30 മണിക്കോ 7 മണിക്കോ വിളിച്ചു നോക്കിയാൽ അറിയാം, മിക്കവരും ഓഫീസിലേക്കുള്ള യാത്രാ മാദ്ധ്യ ആയിരിക്കും, അല്ലെങ്കിൽ ജോലിസ്ഥലത്ത് എത്തി ചേർന്നിരിക്കും.

ദയവായി മനസ്സിലാക്കു, താമസിച്ചു നിങ്ങൾ
സഭായോഗങ്ങളിൽ എത്തുന്നുണ്ടെങ്കിൽ, നിങ്ങൾ ആ ദിവസത്തെ ആരാധനയിൽ താത്പര്യമുള്ളവർ അല്ല. പ്രാർത്ഥനാ. യാഗങ്ങളിൽ ആരാണ് ആദ്യമെത്തേണ്ടത്? നിങ്ങളുടെ കർത്താവും ദൈവവുമായവരനോ അതോ നിങ്ങളോ? അതെ. നിങ്ങൾ തന്നെയാണ്. നിങ്ങൾ കുടിവരുമ്പോൾ അവിടുന്ന് നിങ്ങളുടെ മദ്ധ്യയുണ്ട്.

പ്രാർത്ഥനാ യോഗങ്ങളിൽ സ്ഥിരമായി
വൈകിയെത്തുന്നവരുടെ അറിവിലേക്ക്;

1, അതു കർത്താവിനോടുള്ള അനാദരവാണ്.
2, കൂട്ടായ്മയോടുള്ള നിസ്സംഗതാ മനോഭാവമാണ്.
3, സഭാശുശ്രൂഷകനോടുള്ള അനാദരവാണ്.
4, നിങ്ങൾ അത്മീയകാര്യങ്ങൾക്കു നൽകുന്ന പ്രാധാന്യത്തിന്റെ അളവുകോലാണ്.
5, പലർക്കും ആത്മീയ ഉത്സാഹം നഷ്ടപ്പെടുത്തുന്ന ഒരു ഇടർച്ചക്കല്ലാണ് •

No comments:

Post a Comment