"കുറ്റം പറയരുതു. കുറ്റം കേട്ടു ആസ്വദിക്കരുതു"
കുറ്റം പറയുന്ന ആത്മാവു ദൈവത്തിൻെറ ആത്മാവല്ല.
അതു ദുഷ്ടാത്മാവാണു..
മറ്റുള്ളവരുടെ കുറവുകൾ
കുറ്റമായി ചുമത്തി ആരോപിച്ചു
നടത്തുന്നതു ദുഷ്ടാത്മാവാണു.
ഇതു വെളിപ്പാടു പുസ്തകത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു.
" നമ്മുടെ സഹോദരന്മാരെ രാപ്പകൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടു കളഞുവല്ലോ"
കുറ്റം ചുമത്തുന്ന ആത്മാവു സാത്താനാണു..അവൻ ഒരിക്കലും നമ്മുടെ കുറവിലേക്കു
നോക്കുവാൻ നമ്മെ അനുവദിക്കില്ല..ഏദേൻ തോട്ടത്തിലും ഇതു സംഭവിച്ചു.
ആദാം ദൈവത്തോടു പറഞു
ഹവ്വ പഴം പറിച്ചു തന്നു.ഞാൻ തിന്നു..ഹവ്വ ആരെയാണു കുറ്റം
പറഞ്ഞതു..അവൾ പറഞു.സർപ്പം തന്നു ഞാൻ തിന്നു...ഈ പാപം തലമുറകളായി
പിന്തുടരുന്നു...നാം എപ്പോഴും മറ്റുള്ളവരിൽ കുറ്റം കാണുന്നു.
ഒരു വ്യക്തി 1000 നന്മ ചെയ്താലും ഒരു ചെറിയ തെറ്റു ചെയ്താൽ ആ തിന്മ മാത്രമേ
ലോകം കാണുകയുള്ളു..
ഒരിക്കൽ ഒരു ഭർത്താവു ഡോക്ടരുടെ അടുക്കൽ ച്ചെന്നു
പറഞു.."എന്റെ ഭാര്യക്കു ചെവി കേൾക്കുന്നില്ല" ഇതെനിക്കു
അവളോടു പറയുവാൻ സങ്കടമുണ്ടു..ഡോക്ടർ പറഞു.
കേൾവി കുറവു എത്രയുണ്ടെന്നറിയാതെ ചികിത്സിക്കാൻ പറ്റില്ല.അതു കൊണ്ടു ഭാര്യയുടെ കേൾവികുറവു അളക്കണം.അതിനു നിങ്ങൾ
ആദ്യം 25 അടി ദൂരെ നിന്നു മാറി
സംസാരിക്കണം.എന്നീട്ടും കേൾക്കുന്നില്ലെങ്കിൽ 20 അടി മാറിനിന്നു സംസാരിക്കണം.
എന്നീട്ടും കേൾക്കുന്നില്ലെങ്കിൽ
ഒരു 15 അടി മാറി നിന്നു സംസാരിക്കണം. എന്നീട്ടും കേൾക്കുന്നില്ലെങ്കിൽ 5 അടി മാറിനിന്നു സംസാരിക്കണം..
അയാൾ വീട്ടിൽ ച്ചെന്നു. ഭാര്യയോടു ചോദിച്ചു.
"ഇന്നെന്താ കറി? "
ഭാര്യ കേട്ടില്ല.വീണ്ടും 20 അടി ദൂരത്തിൽ നിന്നും ചോദിച്ചു.
"ഇന്നെന്താ കറി ?"
ഭാര്യ കേട്ടില്ല. വീണ്ടും
15 അടി ദൂരത്തിൽ നിന്നും ചോദിച്ചു.ഭാര്യ കേട്ടില്ല. വീണ്ടും ളരെ അടുത്തുചെന്നു 5 അടി അകലത്തിൽ നിന്നുകൊണ്ടു ചോദിച്ചു..ഞാൻ മൂന്നു തവണയായി നിന്നോടു
"ഇന്നെന്താ കറി?" എന്നു ചോദിക്കുന്നതു..നീയെന്താ മിണ്ടാതിരിക്കുന്നതു?
കുറച്ചു ദ്വേഷ്യത്തോടെ ഭാര്യ ഉറക്കെ പറഞു..
"മനുഷ്യാ മൂന്നു തവണയായി
ഞാൻ നിങ്ങളോടു
പറയുന്നു ,ഇന്നു മീൻകറിയാണെന്നു"
ഭർത്താവിനു കുറ്റം ആരുടെയെന്നു മനസ്സിലായി..തനിക്കാണു കേൾവികുറവെന്നു.... നാം പലപ്പോഴും ഇങ്ങനെയല്ലേ?
നമ്മിൽ എത്രയെത്ര പോരായ്മകൾ..എന്നീട്ടും അവയൊക്കെ ഗണ്യമാക്കാതെ അപരൻെറ പോരായ്മയിലേക്കെത്തി നോക്കുന്നവരല്ലേ..
യേശു പറയുന്നു. "സ്വന്ത കണ്ണിലെ കോൽ ഓർക്കാതെ
സഹോദരൻെറ കണ്ണിലെ കരടു
നോക്കുന്നതെന്തു?
മത്തായി 7:3
നമ്മുടെ ഹ്രദയങ്ങളെ ശോധന ചെയ്യാം..കുറ്റം പറയുന്ന,പറയിപ്പിക്കുന്ന അന്ധകാരശക്തിയായ സാത്താനെ പരിശുദ്ധാത്മ ശക്തിയാൽ തോല്പിച്ചു മുന്നോട്ടു
പോകാം..
WhatsApp messages
No comments:
Post a Comment