Friday, 30 November 2018

ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.

റോമർ
2:11 ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
2:13 ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
2:14 *ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു*.
2:15 *അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു*;
2:16 *ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ
*.





Thursday, 29 November 2018

പ്രാർത്ഥന (കൊലൊസ്സ്യർ1:10-13)

കർത്താവേ, പൂർണ്ണപ്രസാദത്തിന്നായി
അങ്ങെക്കു യോഗ്യമാകുംവണ്ണം എന്നെ നടത്തണമേ!

ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അങ്ങെയുടെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരുവാൻ എന്നെ എന്നും സഹായിക്കണമേ!

സകലസൽപ്രവൃത്തിയിലും ഫലം കായിച്ചിടുവാൻ അങ്ങയുടെ പരിജ്ഞാനത്തിൽ എന്നെ വളർത്തണമെ!

സകലസഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അങ്ങയുടെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടുവാൻ എന്നെ സഹായിക്കണമേ.

കർത്താവേ, വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി എന്നെ പ്രാപ്തനാക്കുകയും

എന്നെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ എന്നും സ്തോത്രം!

എന്ന് യേശുവിന്റെ നാമത്തിൽ അപേക്ഷിച്ചിക്കുന്നു നല്ല പിതാവേ !

സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും

  കുന്നംകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ്. അയ്യംപറമ്പ്, ചർച്ചിന്റെ നേതൃത്വത്തിൽ വരുന്ന 2018 നവംബർ 30 വെള്ളി മുതൽ ഡിസംബർ 2 ഞായർ വരെ ദിവസവും 6:00 ന് അയ്യംപറമ്പ് ഹോരേബ് ഹാളിന് സമിപം വച്ച് "സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും " നടത്തപ്പെടുന്നു. പ്രസ്തുത പൊതുയോഗത്തിൽ കർത്തൃ ദാസൻമാർ പാസ്റ്റേഴ്സ് : ജോയ് പെരുമ്പാവൂർ, അനീഷ് കൊല്ലം, പി.ടി. തോമസ് കോട്ടയം , സിസ്റ്റർ മറിയാമ്മ ബ്ലസ്സിംഗ് കർണാടക, എന്നിവർ തിരുവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നതാണ്.

ശനി രാവിലെ 10ന് സഹോദരി സമ്മേളനം സിസ്റ്റർ മറിയാമ്മ ബ്ലസ്സിംഗ് ശുശ്രുഷിക്കുന്ന്

ഞായർ 9:30 മണിക്ക് സംയുക്ത ആരാധന

ഞായർ ഉച്ചതിരിഞ്ഞ് 3:00 മണിക്ക് സണ്ടെസ്ക്കൂൾ യൂത്ത് വിംഗ് സംയുക്ത വാർഷികവും സമ്മാനദാനവും

സംഗീതം: കൃപ മെലഡീസ് തൃശ്ശൂർ.

ഏവർക്കും സ്വാഗതം

Monday, 26 November 2018

YOUTH WING programme

APOSTOLIC CHURCH OF GOD KKM YOUTH WING programme (25/11/2018)

Programmes:
Prayer
പ്രസംഗം
Solo songs
ഇന്ന് ഇവിടെ
Family songs
Story
Christian news
Bible Reference
Bible name Reference
Bible Quiz
















Friday, 23 November 2018

ദിവസേന ബൈബിൾ വായിച്ചാൽ 50 ഫലങ്ങൾ ഉണ്ട്.


     1. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു. ക്ഷമാശീലരാക്കുന്നു.
2. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു.
3. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു.
4. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.
5. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.
6. ഇത് സ്നേഹം പ്രകടമാക്കുന്നു. സ്നേഹിക്കാൻ പഠിപ്പിക്കുന്നു.
7. ഇത് കരുണ  പഠിപ്പിക്കുന്നു.
8. ഇത് കരുത്ത് നൽകുന്നു.
 ഊർജ്ജവും ബലവും പകരുന്നു.
9. ഇത് അനുഗ്രഹിക്കുന്നു. അനുഗ്രഹിക്കാൻ പഠിപ്പിക്കുന്നു.
10. ഇത് ഗുണദോഷിക്കുന്നു. സൽ സ്വഭാവം നൽകുന്നു.
11. ഇത് നവീകരിക്കുന്നു. പുതുക്കുന്നു, പുതിയ മനുഷ്യനാക്കി മാറ്റുന്നു.
12. ഇത് ധൈര്യം നൽകുന്നു. ഭയം ഓടിപ്പോകുന്നു.
13. ഇത് ഇരുട്ടിൽ വെളിച്ചം നൽകുന്നു.
14. മരിച്ചവരെ ഉയർപ്പിക്കുന്നു.  മരിച്ച അവസ്ഥകളിൽ നിന്നും ജീവൻ പ്രധാനം ചെയ്യുന്നു.
15. ഇത് സൗഖ്യം നൽകുന്നു.
16. ഇത് തിന്മയിൽ നിന്നും മോചിപ്പിക്കുന്നു.
17. ഇത് മികച്ച പരിഹാരം നിർദേശിക്കുന്നു.
18. ഇത് നേരായ മാർഗം കാണിക്കുന്നു.
19. ഇത് നമ്മെ രൂപാന്തരപ്പെടുത്തുന്നു.
20. ഇത് നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിർത്തുന്നു.
21. ഇത് നമ്മെ മുന്നോട്ട് നയിക്കുന്നു.
22. ഇത് ചിന്തകളെ സംരക്ഷിക്കുന്നു.
23. ഇത് പ്രലോഭനങ്ങളെ നേരിടുന്നു. പ്രലോഭനങ്ങളെ ജയിക്കാൻ ശക്തരാക്കുന്നു.
24. ഇത് സമാധാനം നൽകുന്നു.
25. ഇത് നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നു.
26. ഇത് നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.
27. ഇത് ശക്തിപ്പെടുത്തുന്നു.
28. ഇത് കാഴ്ചപ്പാടുകൾ മാറ്റുന്നു.
29. ഇത് ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.
30.ഇത് ആത്മവിശ്വാസം തരുന്നു.
31. ഇത് ഞാനാരെന്ന് ഓർമിപ്പിക്കുന്നു.
32. ഇത് ആത്മാവിനെ ജ്വലിപ്പിക്കുന്നു.
33. ഇത് കാപട്യം  അകറ്റുന്നു.
34. ഇത് ദാഹം ശമിപ്പിക്കുന്നു.
35. ഇത് മുൻഗണനകളെ ക്രമീകരിക്കുന്നു.
36. ഇത് മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു.
37. ഇത് മനഃക്ലേശം അകറ്റുന്നു.
38. ഇത് കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.
39. ഇത് ആസക്തികളെ കീഴടക്കാൻ സഹായിക്കുന്നു.
40. ഇത് ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ സഹായിക്കുന്നു.
41. ഇത് നമ്മെ മേൽനോട്ടം പഠിപ്പിക്കുന്നു.
42. ഇത് കടങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.
43. ഇത് ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
44. ഇതു ലക്ഷ്യത്തിനൊത്തു ജീവിക്കാൻ സജ്ജമാക്കുന്നു.
45. ഇത് ഉത്കണ്ഠ അകറ്റുന്നു.
46. ഇത് നമ്മെ സത്യത്തിൽ ഉറപ്പിക്കുന്നു.
47. ഇത് ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.
48. ഇത് നമ്മെ നിലനിർത്തുന്നു.
49. ഇത് നമ്മെ സംരക്ഷിക്കുന്നു.
50. ഇത് ദൈവത്തെ പ്രസാദിപ്പിക്കുന്നു.

Thursday, 22 November 2018

വിമർശനങ്കളിൽ തളരരുത്

ലേഖനം: റവ.ജോർജ് മാത്യു പുതുപ്പള്ളി 

Sunday, 18 November 2018

Pneumatology

പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള  പഠനം
                     
                      DOWNLOAD NOW

Saturday, 17 November 2018

കരുതുന്ന ദൈവം 2018

തൃശ്ശൂരിൽ:
ഇൻ ക്രൈസ്റ്റ് ഗ്ലോബൾ വർഷിപ്പ് സെന്റർ ഒരുക്കുന്ന ആത്മീയ ആരാധന

തിയ്യതി & സമയം: 18/11/2018, 9am to 1pm
സ്ഥലം: കള്ളിതെത്ത് ബിൽഡിംഗ്, 2nd ഫ്ലോർ, പാലസ് രോഡ്, തൃശ്ശൂർ.

ബ്ര: സിന്റോ ശുശ്രുഷിക്കുന്നു

ഏവർക്കും സ്വാഗതം

UPF CHOIR

യു.പി.എഫ് ക്വയർ പരിശീലനം ഇന്ന്  17/11/2018 

സുവാർത്താ നഗർ
വടക്കാഞ്ചേരി റോഡ്
കുന്നംകുളത്തിൽ വരുന്ന 2019
ജനുവരി 25 വെള്ളി മുതൽ 27 ഞായർ വരെ നടക്കുന്ന

യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ് ) കുന്നംകുളത്തിന്റെ

റിവൈവൽ-2019


38-ാമത് വാർഷിക കൺവൻഷനെ വേണ്ടി
UPF CHOIR ഒരുങ്ങുന്നു





Friday, 16 November 2018

Verse of the day 17/11/2018

നവംബർ 17 (ശനി)
ഇന്നത്തെ വചനം

അവർണനീയമായ അവിടുത്തെ ദാനത്തിന്‍റെ പേരിൽ ദൈവത്തിനു സ്തോത്രം!
2 കൊരിന്ത്യർ 9:15

ദിനവും ജയോത്സവമായി നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയോത്സവമായി നടത്തട്ടെ .

Wednesday, 14 November 2018

Verse of the day 15/11/2018

നവംബർ 15 ( വ്യാഴം )
ഇന്നത്തെ വചനം -

എന്നാൽ “എന്‍റെ കൃപ നിനക്കു മതി; എന്തെന്നാൽ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്‍റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്‍റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്‍റെ ബലഹീനതയെക്കുറിച്ച് ഞാന്‍ ആഹ്ലാദപൂർവം പ്രശംസിക്കും.
2 കൊരിന്ത്യർ 12:9

ദിനവും ജയോത്സവമായി നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയോത്സവമായി നടത്തട്ടെ .

Monday, 12 November 2018

ചെയ്യേണ്ട കാര്യങ്ങൾ

യഹോവ ഭക്തന്മാർ ദിവസവും ചെയ്യേണ്ടത് കാര്യങ്ങൾ

Verse of the day 13/11/2018

നവംബർ 13 (ചൊവ്വാഴ്ച)
ഇന്നത്തെ വചനം -

എങ്കിലും എന്‍റെ പ്രാണനെ ഞാന്‍ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാന്‍ എണ്ണുന്നേയില്ല. എന്‍റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം.

അപ്പോ. പ്രവൃത്തികള്‍ 20:24

Sunday, 11 November 2018

PRAYER

Christian events in kunnamkulam
ഇന്ന് 11/11/2018 Sunday 4:15 pm -ന്
പ്രയർ വിങ്ങിന്റെ നേതൃത്വത്തിൽ യു .പി .എഫ് . സെക്രട്ടറി ബ്രദർ സതീഷ് സി .ബി .യുടെ ഭവനത്തിൽ പ്രാർത്ഥന നടന്നു

പാസ്റ്റർ : കെ.കെ. കുര്യാക്കോസ് അവർകൾ ദൈവ വചനം പങ്കുവച്ചു

പരിസമാപ്തി UPF ജന: പ്രസിഡന്റ് പാസ്റ്റർ : പ്രതീഷ് ജോസഫ്

പ്രാർത്ഥന അനുഗ്രഹമായി തീർന്നു


കടപ്പാട്:
UPF KUNNAMKULAM FAN WhatsApp group




Thursday, 8 November 2018

Verse of the day 09/11/2018

നവംബർ 9 (വെള്ളി)
ഇന്നത്തെ വചനം -

ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നു;
മനുഷ്യന്‍ മനുഷ്യന്‍റെ ജ്ഞാനം വർധിപ്പിക്കുന്നു.
സുഭാഷിതങ്ങള്‍ 27:17

അളവുകോൽ

“നിങ്ങൾ മറ്റുള്ളവരെ വിധിക്കരുത്; എന്നാൽ നിങ്ങളെയും വിധിക്കുകയില്ല. നിങ്ങൾ മറ്റുള്ളവരെ എങ്ങനെ വിധിക്കുന്നുവോ അതുപോലെയായിരിക്കും ദൈവം നിങ്ങളെയും വിധിക്കുക. നിങ്ങൾ ഏത് അളവുകൊണ്ടു മറ്റുള്ളവരെ അളക്കുന്നുവോ അതേ അളവുകോൽകൊണ്ടു ദൈവം നിങ്ങളെയും അളക്കും.
മത്തായി 7:1‭-‬2

Hebrew (Block writing )

Hebrew  Block and script writing exercise



Zoom
ഇമേജ് വലുതായി കാണാൻ, ഇമേജിൽ ഒന്ന് തൊടുക (tap the image). 

Wednesday, 7 November 2018

Gfan 07/11/2018



Christian events in thrissur
Open air meeting
Koonammoochi 

റിവൈവൽ-2019

Christian events in kunnamkulam 

യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ് ) കുന്നംകുളം.

38-ാമത് വാർഷിക കൺവൻഷൻ
റിവൈവൽ-2019
സുവാർത്താ നഗർ
വടക്കാഞ്ചേരി റോഡ്
കുന്നംകുളം

ജനുവരി 25 വെള്ളി മുതൽ 27 ഞായർ വരെ
വൈകീട്ട് 6ന് പൊതുയോഗം

25 വെള്ളി വൈകിട്ട് 6ന് ഉത്ഘാടനം

26 ശനി രാവിലെ 11ന് മെഗാ ബൈബിൾ ക്വിസ്
വൈകീട്ട് സമ്മാനവിതരണം

27 ഞായർ രാവിലെ 9.30ന് സംയുക്ത സഭായോഗം
ഞായർ വൈകീട്ട് 5:00ന് കലാസാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാനവിതരണം

പ്രസംഗർ: പാസ്റ്റേഴ്സ്
പ്രിൻസ് റാന്നി,
ജെയിംസ് ജോർജ് ഉമ്മൻ
അനീഷ് എലപ്പാറ

24 വ്യാഴം രാവിലെ സഹോദരി സമ്മേളനം
വിക്ടോറിയ ടൂറിസ്റ്റ് ഹോമിൽ വച്ച്
വടക്കാഞ്ചേരി റോഡ്
കുന്നംകുളം
സിസ്റ്റർ ലീനാ സാബു ശുശ്രുഷിക്കുന്നു

സംഗീതം: UPF CHOIR.

ഏവർക്കും സ്വാഗതം

Verse of the day 08/11/2018

നവംബർ 8 (വ്യാഴം)
ഇന്നത്തെ വചനം -

പ്രിയപ്പെട്ട സ്നേഹിതരേ, ഈ വാഗ്ദാനങ്ങളെല്ലാം നമുക്കുള്ളതാകുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തെയോ ആത്മാവിനെയോ അശുദ്ധമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാം; ദൈവഭയമുള്ളവരായി ജീവിച്ച് നമ്മുടെ വിശുദ്ധി പൂർണമാക്കുകയും ചെയ്യാം.
2 കൊരിന്ത്യർ 7:1

Monday, 5 November 2018

തോൽവി സമ്മതിക്കാത്തവരോടു

കഴുത പറഞ്ഞു : പുല്ലിന്റെ നിറം നീലയാണ്.

പുലി പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്.

ഏറെ നേരം തർക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല.

ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു.

വിചാരണ ആരംഭിച്ചു.ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു.

കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപ്പിച്ചിരുന്നു.

എന്നാൽ എല്ലാവരെയും നിരാശരാക്കി രാജാവ് വിധി കല്പിച്ചു

പുലിക്കു ഒരു മാസത്തെ കഠിന തടവ്‌!കഴുത നിരപരാധി!

പുലി വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ... ?

രാജാവ് : അതെ.

പുലി : പിന്നെന്തിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?

രാജാവ് : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർക്കിച്ചതാണ് നീ ചെയ്ത വലിയ തെറ്റ്... !

ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ... !!!

ഗുണപാഠം: വിവരം ഇല്ലാത്തവരോടും തോൽവി സമ്മതിക്കാത്തവരോടും തർക്കിക്കാൻ നിൽക്കരുത്.... :)

ഈ കഥ ആരെയും ഉദ്ദേശിച്ചല്ല
ഇനി സാമ്യം തോന്നിയാൽ യാദൃശ്ചികം അല്ല അതു ചിലപ്പോ സത്യമായിരിക്കാം,

Saturday, 3 November 2018

നമ്മുടെ ഹ്രദയങ്ങളെ ശോധന ചെയ്യാം

"കുറ്റം പറയരുതു. കുറ്റം കേട്ടു ആസ്വദിക്കരുതു"

കുറ്റം പറയുന്ന ആത്മാവു ദൈവത്തിൻെറ ആത്മാവല്ല.
അതു ദുഷ്ടാത്മാവാണു..
മറ്റുള്ളവരുടെ കുറവുകൾ
കുറ്റമായി ചുമത്തി ആരോപിച്ചു
നടത്തുന്നതു ദുഷ്ടാത്മാവാണു.
ഇതു വെളിപ്പാടു പുസ്തകത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു.

" നമ്മുടെ സഹോദരന്മാരെ രാപ്പകൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടു കളഞുവല്ലോ"

കുറ്റം ചുമത്തുന്ന ആത്മാവു സാത്താനാണു..അവൻ ഒരിക്കലും നമ്മുടെ കുറവിലേക്കു
നോക്കുവാൻ നമ്മെ അനുവദിക്കില്ല..ഏദേൻ തോട്ടത്തിലും ഇതു സംഭവിച്ചു.
ആദാം ദൈവത്തോടു പറഞു
ഹവ്വ പഴം പറിച്ചു തന്നു.ഞാൻ തിന്നു..ഹവ്വ ആരെയാണു കുറ്റം
പറഞ്ഞതു..അവൾ പറഞു.സർപ്പം തന്നു ഞാൻ തിന്നു...ഈ പാപം തലമുറകളായി
പിന്തുടരുന്നു...നാം എപ്പോഴും മറ്റുള്ളവരിൽ കുറ്റം കാണുന്നു.
ഒരു വ്യക്തി 1000 നന്മ ചെയ്താലും ഒരു ചെറിയ തെറ്റു ചെയ്താൽ ആ തിന്മ മാത്രമേ
ലോകം കാണുകയുള്ളു..

ഒരിക്കൽ ഒരു ഭർത്താവു ഡോക്ടരുടെ അടുക്കൽ ച്ചെന്നു
പറഞു.."എന്റെ ഭാര്യക്കു ചെവി കേൾക്കുന്നില്ല" ഇതെനിക്കു
അവളോടു പറയുവാൻ സങ്കടമുണ്ടു..ഡോക്ടർ പറഞു.
കേൾവി കുറവു എത്രയുണ്ടെന്നറിയാതെ ചികിത്സിക്കാൻ പറ്റില്ല.അതു കൊണ്ടു ഭാര്യയുടെ കേൾവികുറവു അളക്കണം.അതിനു നിങ്ങൾ
ആദ്യം 25 അടി ദൂരെ നിന്നു മാറി
സംസാരിക്കണം.എന്നീട്ടും കേൾക്കുന്നില്ലെങ്കിൽ 20 അടി മാറിനിന്നു സംസാരിക്കണം.
എന്നീട്ടും കേൾക്കുന്നില്ലെങ്കിൽ
ഒരു 15 അടി മാറി നിന്നു സംസാരിക്കണം. എന്നീട്ടും കേൾക്കുന്നില്ലെങ്കിൽ 5 അടി മാറിനിന്നു സംസാരിക്കണം..
അയാൾ വീട്ടിൽ ച്ചെന്നു. ഭാര്യയോടു ചോദിച്ചു.
"ഇന്നെന്താ കറി? "
ഭാര്യ കേട്ടില്ല.വീണ്ടും 20 അടി ദൂരത്തിൽ നിന്നും ചോദിച്ചു.
"ഇന്നെന്താ കറി ?"
ഭാര്യ കേട്ടില്ല. വീണ്ടും
15 അടി ദൂരത്തിൽ നിന്നും ചോദിച്ചു.ഭാര്യ കേട്ടില്ല. വീണ്ടും  ളരെ അടുത്തുചെന്നു 5 അടി അകലത്തിൽ നിന്നുകൊണ്ടു  ചോദിച്ചു..ഞാൻ മൂന്നു തവണയായി നിന്നോടു
"ഇന്നെന്താ കറി?" എന്നു ചോദിക്കുന്നതു..നീയെന്താ മിണ്ടാതിരിക്കുന്നതു?
കുറച്ചു ദ്വേഷ്യത്തോടെ ഭാര്യ ഉറക്കെ പറഞു..
"മനുഷ്യാ മൂന്നു തവണയായി
ഞാൻ നിങ്ങളോടു
പറയുന്നു ,ഇന്നു മീൻകറിയാണെന്നു"

ഭർത്താവിനു കുറ്റം ആരുടെയെന്നു മനസ്സിലായി..തനിക്കാണു കേൾവികുറവെന്നു.... നാം പലപ്പോഴും ഇങ്ങനെയല്ലേ?
നമ്മിൽ എത്രയെത്ര പോരായ്മകൾ..എന്നീട്ടും അവയൊക്കെ ഗണ്യമാക്കാതെ അപരൻെറ പോരായ്മയിലേക്കെത്തി നോക്കുന്നവരല്ലേ..
യേശു പറയുന്നു. "സ്വന്ത കണ്ണിലെ കോൽ ഓർക്കാതെ
സഹോദരൻെറ കണ്ണിലെ കരടു
നോക്കുന്നതെന്തു?
മത്തായി 7:3

നമ്മുടെ ഹ്രദയങ്ങളെ ശോധന ചെയ്യാം..കുറ്റം പറയുന്ന,പറയിപ്പിക്കുന്ന അന്ധകാരശക്തിയായ സാത്താനെ പരിശുദ്ധാത്മ ശക്തിയാൽ  തോല്പിച്ചു മുന്നോട്ടു
പോകാം..

WhatsApp messages