Saturday, 26 January 2019

മാനസാന്തരം

Pr ജെയിംസ് ജോർജ്ജ് ഉമ്മൻ (AUDIO)
UPF റിവൈവൽ- 2019
38-ത് വാർഷിക കൺവെൻഷൻ
         
           Click here AUDIO DOWNLOAD 👈

Tuesday, 8 January 2019

ലോകത്തിലെ ആദ്യത്തെ പാസ്പോർട്ട്

നെഹെമ്യാവു 2:1-9
നെഹെമ്യാവു
2:7 രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു അവർക്കു എഴുത്തുകളും
2:8 ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.




Sunday, 16 December 2018

Verse of the day 17/12/2018

17ഡിസംബർ (തിങ്കൾ)
ഇന്നത്തെ വചനം 🍞 -
മത്തായി9:37 “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം


ഏതോ ചിലർ കുറ്റപ്പെടുത്തുന്നത് കേട്ട് നിങ്ങൾ തളർന്നു പോകരുത്, നിങ്ങൾ ചെയ്യുന്ന ദൈവ വേലയിൽ നിന്ന് പിൻമാറിയും പോകരുത്, നിങ്ങളുടെ ശുശ്രൂഷയ്ക്കു വേണ്ടി പല ആയിരങ്ങൾ കാത്തിരിക്കുന്നു, സന്തോഷത്തോടെ ദൈവത്തിന്റെ വേല ചെയ്യുവിൻ, നിങ്ങളുടെ ശുശ്രൂഷ അനേകർക്കു അനുഗ്രഹമായ് തീർന്നിടും.


യോഹന്നാൻ
4:36 *വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു*.
4:37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
4:38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.”

2 കൊരിന്ത്യർ 9:6 എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.


Wednesday, 12 December 2018

സർവ്വായുധവർഗ്ഗം

*ആത്മീയജീവിതത്തിൽ വിശ്വാസികളുക്ക് ദുഷ്ടശക്തികളോടൊപ്പം എപ്പോഴും ഒരു പോരാട്ടം അനുഭവപ്പെടും*

*എന്നാൽ, ആത്മീയ ജീവിതം നഷ്ടപ്പെട്ട ഒരുവന്റെ ജീവിതത്തിൽ അത്തരമൊരു പോരാട്ടം ഉണ്ടായിരിക്കില്ല*.

*കാരണം, ഇവർ യുദ്ധ കളത്തിൽ മരിച്ചു വീണ ഭീരുവിനെപ്പോൾ ആയതുകൊണ്ട്, അവരെ ദുഷ്ടൻ കണക്കാക്കുന്നില്ല* !

*അതുപോലെ, ജഡരക്തങ്ങളോട് പോരാടുന്നവരെ, സാത്താൻ, അവഗണിച്ച്, വെറുതെ വിട്ട് കളയുന്നു. അവർ ജഡരക്തങ്ങളോട് പോരാടി സ്വയം നശിച്ചു പോകുന്നു*.


*പൂർണ്ണ ഹൃദയത്തോട് കർത്താവിനെ വേണ്ടി അഗ്നി ജ്വാല പോലെ നില്ക്കുന്നവരെ കണ്ടാൽ മാത്രമേ ശത്രുവിനെ പേടിയുള്ളോ. ഇവർക്ക് മാത്രമാണ് ശത്രുവിനെ എതിർത്തു പോരാടാൻ കഴിയുകയുള്ളു*.


                         Touch the image to zoom in
      

എഫെസ്യർ
6:11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
6:13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
6:14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
6:15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും
6:16 എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
6:17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. 

6:18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

Wednesday, 5 December 2018

I can do it

 “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” 

                  Touch the image to zoom in

Tuesday, 4 December 2018

Verse of the day (മത്തായി 5:44-48)

2018 ഡിസംബർ 05 ( ബുധൻ)

ദിനവും ജയത്തോടെ നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയത്തോടെ നടത്തട്ടെ .

ഇന്നത്തെ വചനം 🍞 -

മത്തായി
5:44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
5:45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
5:46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

5:47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
5:48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം പൂർണ്ണജയം പ്രാപിക്കുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ചെയ്യാം


Sunday, 2 December 2018

Verse of the day 03/12/2018 ഡിസംബർ (തിങ്കൾ)

ദിനവും ജയത്തോടെ നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയത്തോടെ നടത്തട്ടെ .

ഇന്നത്തെ വചനം 🍞 -

ലൂക്കോസ്
10:5 *ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ*
10:6 *അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും*.

നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം പൂർണ്ണജയം പ്രാപിക്കുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ചെയ്യാം

Friday, 30 November 2018

ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.

റോമർ
2:11 ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
2:12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
2:13 ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
2:14 *ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു*.
2:15 *അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു*;
2:16 *ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ
*.





Thursday, 29 November 2018

പ്രാർത്ഥന (കൊലൊസ്സ്യർ1:10-13)

കർത്താവേ, പൂർണ്ണപ്രസാദത്തിന്നായി
അങ്ങെക്കു യോഗ്യമാകുംവണ്ണം എന്നെ നടത്തണമേ!

ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അങ്ങെയുടെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരുവാൻ എന്നെ എന്നും സഹായിക്കണമേ!

സകലസൽപ്രവൃത്തിയിലും ഫലം കായിച്ചിടുവാൻ അങ്ങയുടെ പരിജ്ഞാനത്തിൽ എന്നെ വളർത്തണമെ!

സകലസഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അങ്ങയുടെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടുവാൻ എന്നെ സഹായിക്കണമേ.

കർത്താവേ, വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി എന്നെ പ്രാപ്തനാക്കുകയും

എന്നെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ എന്നും സ്തോത്രം!

എന്ന് യേശുവിന്റെ നാമത്തിൽ അപേക്ഷിച്ചിക്കുന്നു നല്ല പിതാവേ !

സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും

  കുന്നംകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ്. അയ്യംപറമ്പ്, ചർച്ചിന്റെ നേതൃത്വത്തിൽ വരുന്ന 2018 നവംബർ 30 വെള്ളി മുതൽ ഡിസംബർ 2 ഞായർ വരെ ദിവസവും 6:00 ന് അയ്യംപറമ്പ് ഹോരേബ് ഹാളിന് സമിപം വച്ച് "സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും " നടത്തപ്പെടുന്നു. പ്രസ്തുത പൊതുയോഗത്തിൽ കർത്തൃ ദാസൻമാർ പാസ്റ്റേഴ്സ് : ജോയ് പെരുമ്പാവൂർ, അനീഷ് കൊല്ലം, പി.ടി. തോമസ് കോട്ടയം , സിസ്റ്റർ മറിയാമ്മ ബ്ലസ്സിംഗ് കർണാടക, എന്നിവർ തിരുവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നതാണ്.

ശനി രാവിലെ 10ന് സഹോദരി സമ്മേളനം സിസ്റ്റർ മറിയാമ്മ ബ്ലസ്സിംഗ് ശുശ്രുഷിക്കുന്ന്

ഞായർ 9:30 മണിക്ക് സംയുക്ത ആരാധന

ഞായർ ഉച്ചതിരിഞ്ഞ് 3:00 മണിക്ക് സണ്ടെസ്ക്കൂൾ യൂത്ത് വിംഗ് സംയുക്ത വാർഷികവും സമ്മാനദാനവും

സംഗീതം: കൃപ മെലഡീസ് തൃശ്ശൂർ.

ഏവർക്കും സ്വാഗതം

Monday, 26 November 2018

YOUTH WING programme

APOSTOLIC CHURCH OF GOD KKM YOUTH WING programme (25/11/2018)

Programmes:
Prayer
പ്രസംഗം
Solo songs
ഇന്ന് ഇവിടെ
Family songs
Story
Christian news
Bible Reference
Bible name Reference
Bible Quiz
















Friday, 23 November 2018

ദിവസേന ബൈബിൾ വായിച്ചാൽ 50 ഫലങ്ങൾ ഉണ്ട്.


     1. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു. ക്ഷമാശീലരാക്കുന്നു.
2. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു.
3. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു.
4. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.
5. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.
6. ഇത് സ്നേഹം പ്രകടമാക്കുന്നു. സ്നേഹിക്കാൻ പഠിപ്പിക്കുന്നു.
7. ഇത് കരുണ  പഠിപ്പിക്കുന്നു.
8. ഇത് കരുത്ത് നൽകുന്നു.
 ഊർജ്ജവും ബലവും പകരുന്നു.
9. ഇത് അനുഗ്രഹിക്കുന്നു. അനുഗ്രഹിക്കാൻ പഠിപ്പിക്കുന്നു.
10. ഇത് ഗുണദോഷിക്കുന്നു. സൽ സ്വഭാവം നൽകുന്നു.
11. ഇത് നവീകരിക്കുന്നു. പുതുക്കുന്നു, പുതിയ മനുഷ്യനാക്കി മാറ്റുന്നു.
12. ഇത് ധൈര്യം നൽകുന്നു. ഭയം ഓടിപ്പോകുന്നു.
13. ഇത് ഇരുട്ടിൽ വെളിച്ചം നൽകുന്നു.
14. മരിച്ചവരെ ഉയർപ്പിക്കുന്നു.  മരിച്ച അവസ്ഥകളിൽ നിന്നും ജീവൻ പ്രധാനം ചെയ്യുന്നു.
15. ഇത് സൗഖ്യം നൽകുന്നു.
16. ഇത് തിന്മയിൽ നിന്നും മോചിപ്പിക്കുന്നു.
17. ഇത് മികച്ച പരിഹാരം നിർദേശിക്കുന്നു.
18. ഇത് നേരായ മാർഗം കാണിക്കുന്നു.
19. ഇത് നമ്മെ രൂപാന്തരപ്പെടുത്തുന്നു.
20. ഇത് നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിർത്തുന്നു.
21. ഇത് നമ്മെ മുന്നോട്ട് നയിക്കുന്നു.
22. ഇത് ചിന്തകളെ സംരക്ഷിക്കുന്നു.
23. ഇത് പ്രലോഭനങ്ങളെ നേരിടുന്നു. പ്രലോഭനങ്ങളെ ജയിക്കാൻ ശക്തരാക്കുന്നു.
24. ഇത് സമാധാനം നൽകുന്നു.
25. ഇത് നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നു.
26. ഇത് നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.
27. ഇത് ശക്തിപ്പെടുത്തുന്നു.
28. ഇത് കാഴ്ചപ്പാടുകൾ മാറ്റുന്നു.
29. ഇത് ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.
30.ഇത് ആത്മവിശ്വാസം തരുന്നു.
31. ഇത് ഞാനാരെന്ന് ഓർമിപ്പിക്കുന്നു.
32. ഇത് ആത്മാവിനെ ജ്വലിപ്പിക്കുന്നു.
33. ഇത് കാപട്യം  അകറ്റുന്നു.
34. ഇത് ദാഹം ശമിപ്പിക്കുന്നു.
35. ഇത് മുൻഗണനകളെ ക്രമീകരിക്കുന്നു.
36. ഇത് മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു.
37. ഇത് മനഃക്ലേശം അകറ്റുന്നു.
38. ഇത് കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.
39. ഇത് ആസക്തികളെ കീഴടക്കാൻ സഹായിക്കുന്നു.
40. ഇത് ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ സഹായിക്കുന്നു.
41. ഇത് നമ്മെ മേൽനോട്ടം പഠിപ്പിക്കുന്നു.
42. ഇത് കടങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.
43. ഇത് ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
44. ഇതു ലക്ഷ്യത്തിനൊത്തു ജീവിക്കാൻ സജ്ജമാക്കുന്നു.
45. ഇത് ഉത്കണ്ഠ അകറ്റുന്നു.
46. ഇത് നമ്മെ സത്യത്തിൽ ഉറപ്പിക്കുന്നു.
47. ഇത് ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.
48. ഇത് നമ്മെ നിലനിർത്തുന്നു.
49. ഇത് നമ്മെ സംരക്ഷിക്കുന്നു.
50. ഇത് ദൈവത്തെ പ്രസാദിപ്പിക്കുന്നു.