Sunday, 16 December 2018

Verse of the day 17/12/2018

17ഡിസംബർ (തിങ്കൾ)
ഇന്നത്തെ വചനം 🍞 -
മത്തായി9:37 “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം


ഏതോ ചിലർ കുറ്റപ്പെടുത്തുന്നത് കേട്ട് നിങ്ങൾ തളർന്നു പോകരുത്, നിങ്ങൾ ചെയ്യുന്ന ദൈവ വേലയിൽ നിന്ന് പിൻമാറിയും പോകരുത്, നിങ്ങളുടെ ശുശ്രൂഷയ്ക്കു വേണ്ടി പല ആയിരങ്ങൾ കാത്തിരിക്കുന്നു, സന്തോഷത്തോടെ ദൈവത്തിന്റെ വേല ചെയ്യുവിൻ, നിങ്ങളുടെ ശുശ്രൂഷ അനേകർക്കു അനുഗ്രഹമായ് തീർന്നിടും.


യോഹന്നാൻ
4:36 *വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു*.
4:37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
4:38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.”

2 കൊരിന്ത്യർ 9:6 എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.


Wednesday, 12 December 2018

സർവ്വായുധവർഗ്ഗം

*ആത്മീയജീവിതത്തിൽ വിശ്വാസികളുക്ക് ദുഷ്ടശക്തികളോടൊപ്പം എപ്പോഴും ഒരു പോരാട്ടം അനുഭവപ്പെടും*

*എന്നാൽ, ആത്മീയ ജീവിതം നഷ്ടപ്പെട്ട ഒരുവന്റെ ജീവിതത്തിൽ അത്തരമൊരു പോരാട്ടം ഉണ്ടായിരിക്കില്ല*.

*കാരണം, ഇവർ യുദ്ധ കളത്തിൽ മരിച്ചു വീണ ഭീരുവിനെപ്പോൾ ആയതുകൊണ്ട്, അവരെ ദുഷ്ടൻ കണക്കാക്കുന്നില്ല* !

*അതുപോലെ, ജഡരക്തങ്ങളോട് പോരാടുന്നവരെ, സാത്താൻ, അവഗണിച്ച്, വെറുതെ വിട്ട് കളയുന്നു. അവർ ജഡരക്തങ്ങളോട് പോരാടി സ്വയം നശിച്ചു പോകുന്നു*.


*പൂർണ്ണ ഹൃദയത്തോട് കർത്താവിനെ വേണ്ടി അഗ്നി ജ്വാല പോലെ നില്ക്കുന്നവരെ കണ്ടാൽ മാത്രമേ ശത്രുവിനെ പേടിയുള്ളോ. ഇവർക്ക് മാത്രമാണ് ശത്രുവിനെ എതിർത്തു പോരാടാൻ കഴിയുകയുള്ളു*.


                         Touch the image to zoom in
      

എഫെസ്യർ
6:11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
6:13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
6:14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
6:15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും
6:16 എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
6:17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. 

6:18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.

Wednesday, 5 December 2018

I can do it

 “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” 

                  Touch the image to zoom in

Tuesday, 4 December 2018

Verse of the day (മത്തായി 5:44-48)

2018 ഡിസംബർ 05 ( ബുധൻ)

ദിനവും ജയത്തോടെ നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയത്തോടെ നടത്തട്ടെ .

ഇന്നത്തെ വചനം 🍞 -

മത്തായി
5:44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
5:45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
5:46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

5:47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
5:48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം പൂർണ്ണജയം പ്രാപിക്കുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ചെയ്യാം


Sunday, 2 December 2018

Verse of the day 03/12/2018 ഡിസംബർ (തിങ്കൾ)

ദിനവും ജയത്തോടെ നടത്തുന്ന ദൈവം, ഈ ദിവസവും നിങ്ങളെ ജയത്തോടെ നടത്തട്ടെ .

ഇന്നത്തെ വചനം 🍞 -

ലൂക്കോസ്
10:5 *ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ*
10:6 *അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും*.

നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം പൂർണ്ണജയം പ്രാപിക്കുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ചെയ്യാം